നെട്ടയം രാമഭദ്രൻ കൊലക്കേസിലെ രണ്ടാം പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഇന്നാണ് വീടിനരികിലെ വയലിലെ മരത്തിൽ പത്മലോചനനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്
Update: 2022-06-12 03:44 GMT
കൊല്ലം; കൊല്ലം അഞ്ചൽ നെട്ടയം രാമഭദ്രൻ കൊലക്കേസിലെ രണ്ടാം പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ പത്തടി സ്വദേശിയായ പത്മലോചനൻ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. കർഷകസംഘം അഞ്ചൽ ഏരിയാ സെക്രട്ടറിയും സി.പി.ഐ (എം ) അഞ്ചൽ ഏരിയാ കമ്മിറ്റി അംഗവുമാണ് പത്മലോചനൻ. മനോവിഷമം ആണ് തൂങ്ങിമരിക്കാൻ കാരണം എന്നാണ് സംശയം.
ഇന്നാണ് വീടിനരികിലെ വയലിലെ മരത്തിൽ പത്മലോചനനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാമഭദ്രന്‍ കൊലക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ഇയാള്‍ക്ക് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. 2010 ഏപ്രിൽ 10 നാണ് രാമഭദ്രന്‍ കൊല്ലപ്പെട്ടത്. 21 സി.പി.എം പ്രവർത്തകർ പ്രതി ചേര്‍ക്കപ്പെട്ട കേസിൽ വിചാരണ തുടര്‍ന്ന് കൊണ്ടിരിക്കെയാണ് പത്മലോചനന്‍റെ ആത്മഹത്യ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.