രാമനാട്ടുകര സ്വര്‍ണക്കടത്ത്; അർജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തും

അർജുൻ കുഴൽപ്പണ ഇടപാട് നടത്തിയിട്ടുണ്ടോ എന്നതും പരിശോധിക്കും.

Update: 2021-07-02 03:41 GMT
Advertising

രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ച് കസ്റ്റംസ് തെളിവെടുപ്പ് നടത്തും. അർജുൻ കുഴൽപ്പണ ഇടപാട് നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതേസമയം, സ്വർണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന മൊഴിയിൽ അർജുൻ ഉറച്ചു നിൽക്കുകയാണ്. 

അര്‍ജുന്‍ ഉപയോഗിച്ചിരുന്ന സ്വിഫ്റ്റ് കാറിന്‍റെ ഉടമ, ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സി സജേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാറുമായി ബന്ധപ്പെട്ട കാര്യങ്ങളും കണ്ണൂരില്‍ അര്‍ജുന്‍റെ ഇടപാടുകളും കസ്റ്റംസ് പരിശോധിക്കും. അന്വേഷണം മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന മൊഴികൾ ഇതുവരെ അർജുനിൽ നിന്ന് ലഭിച്ചിട്ടില്ല. കടം വാങ്ങിയ പണം തിരിച്ചു വാങ്ങാനാണ് കരിപ്പൂരിൽ എത്തിയതെന്ന മൊഴിയിൽ അർജുൻ ഉറച്ചു നിൽക്കുകയാണ്. 

കഴിഞ്ഞ ദിവസം പിടിയിലായ സ്വർണകവർച്ച ആസൂത്രണ കേസിലെ മുഖ്യപ്രതി സൂഫിയാനെ ചോദ്യം ചെയ്യാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്. അതേസമയം, കൊച്ചി, തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളിലെ സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ബോര്‍ഡ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതിനാല്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വിപുലീകരിക്കാനുള്ള നീക്കവും കസ്റ്റംസിന്‍റെ ഭാഗത്തുനിന്നുണ്ട്.  

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News