രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച കേസ്: അഞ്ചുപേര്‍ കൂടി അറസ്റ്റില്‍
കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ്, ബഷീര്‍, ഹാഫിസ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റിലായി. കൊടുവള്ളി നാട്ടുകാലിങ്ങല്‍ സ്വദേശികളായ റിയാസ്, ബഷീര്‍, ഹാഫിസ്, മുഹമ്മദ് ഫാസില്‍, ഷംസുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. റിയാസിന് വിദേശത്ത് നിന്ന് സ്വര്‍ണം കടത്തുന്നവരുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഇവര്‍ സംഭവദിവസം കരിപ്പൂരിലുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നു. ഇവരെത്തിയത് വിദേശത്ത് നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണത്തിന് സുരക്ഷയൊരുക്കാനാണ് ഇവരെത്തിയത്.
താമരശ്ശേരിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. വയനാട്ടിലേക്ക് കടക്കാനിരിക്കെയായിരുന്നു അറസ്റ്റ്. നേരത്തെ അറസ്റ്റിലായ സുഫിയാനുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
നേരത്തെ 11 പേരാണ് രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ച ആസൂത്രണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവരുടെ അറസ്റ്റോടെ പിടിയിലായവരുടെ എണ്ണം 16 ആയി. കൂടുതല്‍ അറസ്റ്റുകളുണ്ടാവുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.