എഐസിസിയില്‍ ഒരുസ്ഥാനവും ആവശ്യപ്പെട്ടിട്ടില്ല- രമേശ് ചെന്നിത്തല

ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ കുറിച്ച് പാർട്ടിയിലുണ്ടായ എല്ലാ തർക്കങ്ങളും ചർച്ചയിലൂടെ പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു.

Update: 2021-09-09 09:56 GMT
Editor : Nidhin | By : Web Desk
Advertising

എഐസിസിയിൽ താൻ സ്ഥാനം ആവശ്യപ്പെട്ടെന്ന വാർത്ത തള്ളി രമേശ് ചെന്നിത്തല. താൻ ആരോടും എഐസിസിയിൽ സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും, തന്നെ വെക്കാമെന്ന് ആരും പറഞ്ഞിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വരുന്ന വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

''ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ധാരാളം സ്ഥാനങ്ങൾ പാർട്ടി നൽകിയിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ സ്ഥാനമില്ലാതെ പ്രവർത്തിക്കുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല''- അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനെ എഐസിസിയിൽ എടുക്കുമെന്ന യാതൊരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'' രമേശ് ചെന്നിത്തലയ്ക്ക് ഈ പാർട്ടിയിൽ പ്രവർത്തിക്കാൻ ഒരു സ്ഥാനത്തിന്റെയും ആവശ്യമില്ല, സ്ഥാനമില്ലെങ്കിലും ജനങ്ങോളോടൊപ്പം, പാർട്ടി പ്രവർത്തകരോടൊപ്പം ഞാനുണ്ടാകും''- അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് സ്ഥാനത്തെ കുറിച്ച് പാർട്ടിയിലുണ്ടായ എല്ലാ തർക്കങ്ങളും ചർച്ചയിലൂടെ പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News