ചെങ്കൊടിയേറ്റം, രണ്ടാമൂഴം
ചുവന്ന് തുടുത്ത് പത്തനംതിട്ട. 5 മണ്ഡലങ്ങളിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു
ആറന്മുളയില്‍ വീണ ജോർജ് 7817വോട്ടിന് ലീഡ് ചെയ്യുന്നു
തിരൂരങ്ങാടിയിൽ കെ പി എ മജീദിന് കടുത്ത മത്സരം. ഇടത് സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത് 1406 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
പാലായില്‍ മാണി സി കാപ്പന്‍ വിജയത്തിലേക്ക്. ലീഡ് 10866,
മന്ത്രി ടി പി രാമകൃഷ്ണന്‍ ജയിച്ചു. പേരാമ്പ്ര മണ്ഡലത്തില്‍ നിന്നാണ് ടി പിയുടെ വിജയം. യുഡിഎഫിലെ സിഎച്ച് ഇബ്രാഹം കുട്ടിയെ ആണ് ടി പി പരാജയപ്പെടുത്തിയത്.
വര്‍ക്കല മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി വി. ജോയി 5047 വോട്ടിനു മുന്നില്‍.
തല മൊട്ടയടിക്കുമെന്ന തീരുമാനത്തിൽ നിന്ന് ഇ എം അഗസ്തി പിന്മാറണമെന്ന് എം എം മണി
തുടർ ഭരണം വരുമെന്ന എൽഡിഎഫിന്‍റെ പ്രവചനം ശരിയാണെന്ന് തെളിഞ്ഞുവെന്ന് എം എം മണി. സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. കേരള ജനത അഭിനന്ദനം അർഹിക്കുന്നു.തല മൊട്ടയടിക്കുമെന്ന തീരുമാനത്തിൽ നിന്ന് ഇ എം അഗസ്തി പിന്മാറണമെന്നും എം എം മണി
തമിഴ്നാട്ടിൽ ചെപ്പോക്ക് മണ്ഡലത്തിലെ ഡി.എം.കെ സ്ഥാനാർഥി ഉദയനിധി സ്റ്റാലിന്‍റെ ലീഡ് 8000 കടന്നു.
പശ്ചിമ ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.
294 സീറ്റില്‍ 160ല്‍ അധികം സീറ്റില്‍ തൃണമൂല്‍ മുന്നേറുകയാണ്. ബിജെപി മുന്നേറുന്നത് 122 സീറ്റിലാണ്. ഇടത് - കോണ്‍ഗ്രസ് സഖ്യം ചിത്രത്തിലേ ഇല്ല.