ചെങ്കൊടിയേറ്റം, രണ്ടാമൂഴം
കോതമംഗലത്ത് എൽ.ഡി.എഫ് സ്ഥാനാർഥി ആൻ്റണി ജോൺ 8366 വോട്ടിന് ജയിച്ചു
പേരാവൂരിൽ യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫിന്റെ ലീഡ് 2017 ആയി ഉയർന്നു
ചവറയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സുജിത് വിജയന്റെ ലീഡ് 991 ആയി കുറഞ്ഞു
'അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്, ജനവിധി അംഗീകിരിക്കുന്നു' ചെന്നിത്തല
അവസാനഘട്ട ഫലസൂചനകള്‍ വരുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രതികരം. ജനവിധി അംഗീകരിക്കുന്നു, അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ഇതിന്‍റെ പരാജയകാരണം യോഗം കൂടി വിലയിരുത്തും. വിശദമായി പഠിച്ച ശേഷം കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷം മറ്റ് തീരുമാനമെടുക്കും
പിണറായിയെ 'മറികടന്ന്' കെ.കെ ശൈലജ; റെക്കോര്‍ഡ് ഭൂരിപക്ഷം
നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് വിജയവുമായി കെകെ ശൈലജ. മട്ടന്നൂര്‍ മണ്ഡലത്തില്‍ 61,103 വോട്ടിനാണ് ശൈലജയുടെ വിജയം. ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. കഴിഞ്ഞ തവണ ഇ.പി ജയരാജന്‍ 43,381 വോട്ടിനാണ് വിജയിച്ചത്. അവിടെയാണ് മികച്ച വിജയം നേടാന്‍ കെകെ ശൈലജയ്ക്കായത്. ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിച്ച മുഖ്യമന്ത്രി പിണറായി വിജയനും 50,000ത്തോളം വോട്ടിനാണ് ലീഡ് ചെയ്യുന്നത്.
തൃപ്പൂണിത്തുറയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാർഥി കെ.ബാബുവിൻ്റെ ലീഡ് 306 വോട്ടായി ചുരുങ്ങി.
ഇത് ബംഗാൾ കടുവ; മഹാമുന്നേറ്റത്തില്‍ ദീദിക്ക് അഭിനന്ദന പ്രവാഹം
ബംഗാളിലെ മഹാ വിജയക്കുതിപ്പിനു പിറകെ തൃണമൂൽ നായിക മമതാ ബാനർജിക്ക് അഭിനന്ദന പ്രവാഹവുമായി ദേശീയ നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ വൻ പ്രചാരണ കോലാഹലങ്ങൾ നടന്നിട്ടും ബംഗാളിലെ തൃണമൂലിന്റെ മേധാവിത്വത്തിന് ഒരിളക്കവുമുണ്ടാക്കാനായിട്ടില്ല.
തലശ്ശേരി 36801 വോട്ടിന് അഡ്വ.എ.എൻ. ഷംസീർ വിജയിച്ചു
മെട്രോ പാളം തെറ്റി; പാലക്കാട് ട്രാക്കില്‍ വിജയകൊടി നാട്ടി ഷാഫി പറമ്പില്‍
പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ വിജയിച്ചു. അവസാന നിമിഷം വരെ പോരാട്ടം മുറുകിയ മത്സരത്തില്‍ 3863 വോട്ടിന്‍റെ ലീഡിനാണ് ഷാഫി പറമ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ. ശ്രീധരനെ പരാജയപ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ് പാലക്കാട് ഷാഫിയുടെ കൈപിടിയിലാകുന്നത്.
പീരുമേട് എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ 1835 വോട്ടുകൾക്ക് വിജയിച്ചു