ചെങ്കൊടിയേറ്റം, രണ്ടാമൂഴം
കാനത്തിൽ ജമീല 7300 വോട്ടിന് കൊയിലാണ്ടിയിൽ വിജയിച്ചു
കുന്നംകുളത്ത് എൽഡിഎഫ് സ്ഥാനാർഥി എ.സി മൊയ്തീൻ വിജയിച്ചു
അന്നേ പറഞ്ഞു, ബംഗാളില്‍ ബി.ജെ.പി വാഴില്ല: വെല്ലുവിളി ആവര്‍ത്തിച്ച് പ്രശാന്ത് കിഷോര്‍
പശ്ചിമ ബംഗാളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, വീണ്ടും ചര്‍ച്ചയായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ വെല്ലുവിളി പോസ്റ്റ്. ബംഗാളില്‍ ബി.ജെ.പി രണ്ടക്കം കടക്കില്ലെന്നാണ് പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചത്.
ബിജെപിയുടെ അക്കൗണ്ട് പൂട്ടി
കേരളത്തിൽ ബിജെപിക്കുള്ള ഏക സീറ്റായ നേമത്ത് എൽഡിഎഫ് സ്ഥാനാർഥി ശിവൻകുട്ടി വിജയത്തിലേക്ക്. 3560 വോട്ടുകൾക്ക് മുന്നിൽ.
ഉമ്മന്‍ ചാണ്ടിയെ ഞെട്ടിച്ച് ജെയ്ക് സി തോമസ്; 27000ത്തില്‍ നിന്ന് 8500ലേക്ക് ചുരുങ്ങി ഭൂരിപക്ഷം
കോണ്‍ഗ്രസിന്‍റെ പൊന്നാപുരം കോട്ടയെന്നറിയപ്പെടുന്ന പുതുപ്പള്ളിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഞെട്ടിച്ച് യുവ സിപിഎം സ്ഥാനാര്‍ഥി ജെയ്ക്.സി.തോമസ്. 27000ത്തില്‍പ്പരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ നിയമസഭയിലെത്തിയ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ഇത്തവണ 8500ല്‍ എത്തിച്ചിരിക്കുകയണ് ജെയ്ക്.സി തോമസ്. 1970 മുതല്‍ ഉമ്മന്‍ചാണ്ടി സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിലാണ് ജെയ്ക്.സി തോമസ് ഇത്രയും വോട്ട് തിരിച്ചുപിടിച്ചത്.
പേരാവൂരിൽ യു.ഡി.എഫ് സ്ഥാനാർഥി സണ്ണി ജോസഫ് 960 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു
കുന്ദമംഗലത്ത് എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹിം വിജയിച്ചു. 8900 വോട്ടിന്റെ ലീഡ്.
റാന്നിയിൽ വീണ്ടും ലീഡ് ഉയർത്തി എൽ.ഡി.എഫ്. 1620 വോട്ടിന് പ്രമോദ് നാരായണൻ മുന്നിൽ.
നൂറ് ചുവന്ന പൂക്കൾ
സംസ്ഥാനത്ത് എൽ.ഡി.എഫ് ലീഡ് 100 സീറ്റുകളായി ഉയർന്നു. യുഡിഎഫ് ലീഡ് 40 ആയി കുറഞ്ഞു.
കോവളത്ത് യുഡിഎഫ് സ്ഥാനാർഥി എം.വിൻസെന്റ് വിജയിച്ചു