ചെങ്കൊടിയേറ്റം, രണ്ടാമൂഴം
കുറ്റ്യാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.പി കുഞ്ഞമ്മദ്കുട്ടി വിജയിച്ചു
കേരളത്തില്‍ താമര വിരിഞ്ഞില്ല; ഉള്ള സീറ്റും കൈവിട്ട് ബി.ജെ.പി
കേരളത്തില്‍ ഒരു സീറ്റ് പോലും വിജയിക്കാനാവാതെ ബി.ജെ.പി. 2016-ല്‍ വിജയിച്ച നേമത്തിന് പുറമെ നിരവധി സീറ്റുകളില്‍ ഇത്തവണ വിജയിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുക്കൂട്ടല്‍. എന്നാല്‍ നേമത്ത് പോലും വിജയിക്കാനാകാതെ ബി.ജെ.പി. ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
തൃക്കരിപ്പൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി 25,972 വോട്ടുകൾക്ക് മുന്നിൽ
കാഞ്ഞങ്ങാട് ഏഴ് റൗണ്ട് വോട്ടെണ്ണിയപ്പോൾ ഇടതുമുന്നണി സ്ഥാനാർഥി ഇ.ചന്ദ്രശേഖരൻ 17,000 വോട്ടിന് മുന്നിൽ
ഇരിക്കൂർ യു.ഡി.എഫ് നിലനിർത്തി. സജീവ് ജോസഫ് വിജയിച്ചു.
പെരിന്തൽമണ്ണയും ഫോട്ടോ ഫിനിഷിലേക്ക്
പെരിന്തൽമണ്ണയിൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 122 വോട്ടിന് യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരം മുന്നിൽ. പോസ്റ്റൽ വോട്ടുകൾ നിർണായകം.
മട്ടന്നൂരിൽ 61035 വോട്ടുകൾക്ക് കെ.കെ ശൈലജ വിജയിച്ചു.
ധർമടത്ത് പിണറായി വിജയന്റെ ലീഡ് 49061 വോട്ടായി ഉയർന്നു
സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി ഐ.സി ബാലകൃഷ്ണൻ 11882 വോട്ടിന് വിജയിച്ചു
പുതുച്ചേരിയില്‍ എന്‍ഡിഎ മുന്നില്‍
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിൽ അധികാരം പിടിക്കുമെന്ന് സൂചന നൽകി എൻഡിഎ മുന്നണി. ആൾ ഇന്ത്യാ എൻആർ കോൺഗ്രസ്(എഐഎൻആർസി) നേതൃത്വത്തിലുള്ള മുന്നണി ഒൻപതിടത്താണ് മുന്നിട്ടുനിൽക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിക്ക് മൂന്നിടത്ത് മാത്രമാണ് ലീഡുള്ളത്. ആകെ 30 അംഗ സഭയിൽ 17 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.