ചെങ്കൊടിയേറ്റം, രണ്ടാമൂഴം
'പുജ്യനീയ സുരേന്ദ്രന്‍ജി'; മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു
മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയം രുചിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന്‍ തോറ്റത്. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫ് വിജയിച്ചപ്പോള്‍ കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ്കുമാര്‍ ആണ് വിജയിച്ചത്. മഞ്ചേശ്വരത്ത് 1000ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എ.കെ.എം അഷ്‌റഫ് വിജയിച്ചത്. ഇവിടെ രണ്ടാം സ്ഥാനത്താണ് സുരേന്ദ്രന്‍റെ സ്ഥാനം. കോന്നിയില്‍ മൂന്നാം സ്ഥാനമാണ് സുരേന്ദ്രന്.
കുറ്റ്യാടിയിൽ 490 വോട്ടുകൾക്ക് എൽഡിഎഫ് ലീഡ് ചെയ്യുന്നു
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി വിജയിച്ചു. ഭൂരിപക്ഷം 8504.
തമിഴകത്ത് തരംഗമായി സ്റ്റാലിന്‍; ഇനി മുഖ്യമന്ത്രി കസേരയിലേക്ക്
തമിഴ്നാട്ടില്‍ വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പങ്കം അവസാനഘട്ടത്തിലേക്കടുക്കുമ്പോള്‍ പത്തു വര്‍ഷത്തിനു ശേഷം ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കാനൊരുങ്ങുകയാണ് ഡി.എം.കെ. ഇതോടെ മുത്തുവേൽ കരുണാനിധിയുടെ മകൻ സ്റ്റാലിൻ മുഖ്യമന്ത്രി പദത്തിലേക്ക് ആദ്യമായി നടന്നടുക്കുകയാണ്.
റാന്നിയിൽ 1500 വോട്ടിന് യുഡിഎഫ് മുന്നിൽ
കൽപറ്റയിൽ ടി സിദ്ധീഖ് 5470 വോട്ടിന് വിജയിച്ചു
ആലത്തൂലിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ഡി.പ്രസന്നന്‍ വിജയിച്ചു
തവനൂരിൽ സുൽത്താന്റെ തിരിച്ചുവരവ്
തവനൂരിൽ കെ.ടി ജലീൽ ആദ്യമായി ലീഡ് ഉയർത്തി. 664 വോട്ടുകൾക്കാണ് ജലീൽ മുന്നിൽ നിൽക്കുന്നത്.
വണ്ടൂരിൽ 15563 വോട്ടിന് യുഡി എഫ് സ്ഥാനാർഥി എപി അനിൽകുമാർ ജയിച്ചു
കുണ്ടറയിൽ പി.സി വിഷ്ണു നാഥിന്റെ ലീഡ് 6137 കടന്നു.