ലോക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസും നേതാക്കളും ഭക്ഷണം കഴിക്കാനെത്തി; ചോദ്യം ചെയ്തപ്പോള്‍ കയ്യേറ്റം
ലോക്ഡൗണ്‍ ലംഘിച്ച് നേതാക്കള്‍ ഭക്ഷണം കഴിക്കാനിരുന്നത് ഒരാള്‍ ചോദ്യം ചെയ്യുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ഇയാളെ കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
ലോക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസ് എം.പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാനെത്തിയത് ആരോപണം. കോണ്‍ഗ്രസ് നേതാക്കളായ വി.ടി ബല്‍റാം, റിയാസ് മുക്കോളി, പാളയം പ്രദീപ് തുടങ്ങിയവര്‍ക്കൊപ്പമാണ് രമ്യ ഭക്ഷണം കഴിക്കാനെത്തിയത്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
ലോക്ഡൗണ്‍ ലംഘിച്ച് നേതാക്കള്‍ ഭക്ഷണം കഴിക്കാനിരുന്നത് ഒരാള്‍ ചോദ്യം ചെയ്യുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. ഇയാളെ കോണ്‍ഗ്രസ് നേതാക്കള്‍ കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കരുതെന്ന കോവിഡ് മാനദണ്ഡം ലംഘിച്ചാണ് ഇവര്‍ ഭക്ഷണം കഴിക്കാനിരുന്നത് എന്നാണ് ആരോപണം. എന്നാല്‍ ഭക്ഷണം കഴിക്കാന്‍ കയറിയതല്ലെന്നും പാഴ്‌സലിനായി കാത്തിരിക്കുകയായിരുന്നു എന്നുമാണ് രമ്യ ഹരിദാസിന്റെ വിശദീകരണം.