രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ വിധി ഇന്ന്

കെ എസ് ഷാൻ വധക്കേസില്‍ കഴിഞ്ഞ ആഴ്ചയാണ് പ്രത്യേക അഭിഭാഷകനെ നിയമിച്ചത്

Update: 2024-01-20 04:08 GMT
Advertising

കൊച്ചി:ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി പറയും . എസ്.ഡി.പി.​ഐ പ്രവർത്തകരാണ് കേസിലെ പ്രതികൾ.എന്നാൽ ഇരട്ട കൊലയിൽ ആദ്യം കൊല്ലപ്പെട്ട എസ്.ഡി.പി​.ഐ നേതാവ് കെ എസ് ഷാൻ വധക്കേസില്‍ കഴിഞ്ഞ ആഴ്ചയിലാണ് പ്രത്യേക അഭിഭാഷകനെ നിയമിച്ചത്.

2021 ഡിസംബറിലാണ് ആലപ്പുഴ നഗരത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടക്കുന്നത്. എസ് ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാൻ പതിനെട്ടിന് രാത്രി കൊല്ലപ്പെട്ടു.പിറ്റേന്ന് രാവിലെ രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്നു. എസ്.ഡി.പി​.ഐ പ്രവർത്തകരായ പതിന‍ഞ്ചു പേരാണ് പ്രതികൾ. ഇവർ മാവേലിക്കര ജില്ലാ ജയിലിലാണ്. ​

രഞ്ജിത്ത് ശ്രീനിവാസൻ പ്രാകീടീസ് ചെയ്തിരുന്ന ആലപ്പുഴ കോടതിയിൽ നിന്നു കേസിൻ്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് കേസിൻ്റെ വാദം നടന്നത് മാവേലിക്കര അഢീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ്.ഷാൻ വധക്കേസിൽ 13 ആർഎസ്എസ് ബിജെപി പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഇവരെല്ലാം ജാമ്യത്തിലാണ്. കേസ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും.


Full View

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News