ആലപ്പുഴയിൽ എലിപ്പനി ജാഗ്രത; രണ്ടാഴ്ചയ്ക്കിടെ 3 മരണം
ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ്
Update: 2023-10-22 07:26 GMT


ആലപ്പുഴ: ആലപ്പുഴയിൽ എലിപ്പനി ജാഗ്രത. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്ന് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ഇടവിട്ട് പെയ്യുന്ന മഴ കാരണം പലയിടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നതിനാൽ എലിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നേരത്തേ തന്നെ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു. നായ,പൂച്ച കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രത്തിലൂടെയും രോഗം പകരാൻ സാധ്യതയുള്ളതിനാൽ കർഷകരും തൊഴിലുറപ്പ് ജോലിക്കാരും അടക്കമുള്ള, മണ്ണുമായി ബന്ധപ്പെടുന്ന ആളുകളെല്ലാം പ്രത്യേകം ജാഗ്രത പുലർത്തണമെന്നായിരുന്നു നിർദേശം.
സ്ഥിതിഗതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്നും ജാഗ്രത പാലിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടതെന്നും അധികൃതർ അറിയിച്ചു.