കാർഡുടമകളുടെ ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തുന്നതിനുള്ള സമയ പരിധി നീട്ടണമെന്നാവശ്യവുമായി റേഷൻ വ്യാപാരികൾ

വിവിധ ആവശ്യങ്ങളുന്നയിച്ച് മാർച്ച് ഏഴിന് കടകളടച്ച് സമരം ചെയ്യും

Update: 2024-02-23 01:22 GMT
Advertising

കോഴിക്കോട്: റേഷൻ കാർഡുടമകളുടെ ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തുന്നതിനുള്ള സമയ പരിധി നീട്ടണമെന്നാവശ്യവുമായി റേഷൻ വ്യാപാരികൾ. മസ്റ്ററിംഗ് നടത്തുന്നതിന് പ്രതിഫലം നൽകണമെന്നും ആവശ്യം.വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ മാർച്ച് ഏഴിന് കടകളടച്ച് സമരം ചെയ്യും. വ്യാപാരികളുടെ പ്രശ്നങ്ങൾ പല തവണ സർക്കാറിൻറെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിലാണ് സമരം.

മാർച്ച് 18നുള്ളിൽ ബി പി എൽ , എ എ വൈ റേഷൻ കാർഡുകളിലുൾപ്പെട്ടവരുടെ ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. ക്ഷേമ പെൻഷനുകൾ പോലെ കാർഡുടമകൾ ജീവിച്ചിരിക്കുന്നുണ്ടെന്നും മുൻഗണനയുള്ളവരാണെന്നും ഉറപ്പ് വരുത്തുകയാണ് മസ്റ്ററിംഗിൻറെ ലക്ഷ്യം. മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഈ കാലാവധി നീട്ടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കുക , പൊതുവിതരണ മേഖലയോടുള്ള കേന്ദ്രസർക്കാർ അവഗണന അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് ഏഴിന് റേഷൻ കടകളടച്ചിടുന്നത്. അതേ ദിവസം സെക്രട്ടേറിയേറ്റിന് മുന്നിലും കലക്ട്രേറ്റുകളിലും പ്രതിഷേധം നടത്തും

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News