തെരഞ്ഞെടുപ്പ് ഫലം സംഘപരിവാറിന് ഇന്ത്യയുടെ മണ്ണിൽ സ്ഥാനമില്ലെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് റസാഖ് പാലേരി

ഭരണനേട്ടം ഉന്നയിക്കുന്നതിന് പകരം മുസ്‍ലിം വിദ്വേഷമാണ് ബി.ജെ.പി നടത്തിയത്

Update: 2024-06-06 08:22 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷ നല്‍കുന്നതാണെന്നും സംഘപരിവാറിന് ഇന്ത്യയുടെ മണ്ണിൽ സ്ഥാനമില്ലെന്ന സന്ദേശമാണ് നല്‍കുന്നതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ഭരണനേട്ടം ഉന്നയിക്കുന്നതിന് പകരം മുസ്‍ലിം വിദ്വേഷമാണ് ബി.ജെ.പി നടത്തിയതെന്നും ജനം ഇതെല്ലാം പുച്ഛിച്ച് തള്ളിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി വിദ്വേഷ പ്രചാരണം നടത്തി. മാറ്റത്തിന്‍റെ തുടക്കമാണിത്. ശക്തമായ പ്രതിപക്ഷമായി ഇൻഡ്യ മുന്നണി മാറണം. ജനതാല്‍പര്യം ഉയർത്തിപ്പിടിക്കണം. സംഘപരിവാറിൻ്റെ ആക്രമങ്ങളിൽ ഇരയായ കമ്മ്യൂണിറ്റികളെ ഇൻഡ്യ സംഖ്യം ചേർത്തുപിടിക്കണം കേരളത്തിൽ വെൽഫയർ പാർട്ടി യുഡിഎഫിനെ പിന്തുണച്ചു . ആ നിലപാട് ശരിയായിയെന്നും റസാഖ് പറഞ്ഞു.

തൃശൂരിലെ ബി.ജെ.പിയുടെ വിജയത്തെക്കുറിച്ച് എല്‍ഡിഎഫും യുഡിഎഫും കൃത്യമായ വിശകലനം നടത്തണം. എല്‍ഡിഎഫ് സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രഹരമാണ് കിട്ടിയത്. തൃശൂരിൽ ബി.ജെ.പി കാര്യമായ സോഷ്യൽ എൻജിനീയറിങ് നടത്തി.മോദി കല്യാണത്തിന് വന്നത് തന്നെ അതിൻ്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News