മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് എറണാകുളത്ത് മേഖലാതല അവലോകന യോഗം

എറണാകുളം ബോൾഗാട്ടി പാലസ് ഹോട്ടലിലാണ് യോഗം നടക്കുന്നത്

Update: 2023-10-03 02:34 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം ഇന്ന് നടക്കും. എറണാകുളം ബോൾഗാട്ടി പാലസ് ഹോട്ടലിലാണ് എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വികസനപ്രവൃത്തികളുടെ ഉള്‍പ്പെടെ അവലോകനം നടക്കുന്നത്. രാവിലെ 9.30 മുതല്‍ വൈകീട്ട് മൂന്നു മണിവരെയാണ് യോഗം.

ജില്ലകളിലെ വികസനപ്രവൃത്തികളുടെയും ക്രമസമാധാന പ്രശ്‌നങ്ങളുടെ അവലോകനവും നടക്കും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും നാല് ജില്ലകളില്‍ നിന്നുള്ള കലക്ടര്‍മാരും വകുപ്പ് തലവന്മാരും യോഗത്തില്‍ പങ്കെടുക്കും. ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക, സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കുക, വിവിധ ജില്ലകളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേഖലാതല യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.

Summary: A regional review meeting led by the Chief Minister and Ministers will be held today at Bolgatty Palace Hotel, Ernakulam.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News