കൊച്ചി മെട്രോറെയിൽ തൂണിന്റെ ബലപ്പെടുത്തൽ തുടങ്ങി

മെട്രോ ട്രെയിൻ സമയത്തിലും സർവീസിലും പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

Update: 2022-02-24 02:19 GMT
Advertising

കൊച്ചി മെട്രോ പത്തടിപ്പാലത്തെ 347ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജേലികൾ തുടങ്ങി. മെട്രോ ട്രെയിൻ സമയത്തിലും സർവീസിലും പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ആലുവയിൽ നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്തുനിന്നും പേട്ടയ്ക്ക് 7 മിനിറ്റ് ഇടവിട്ടും ട്രയിൻ ഉണ്ടാകും. പേട്ടയിൽ നിന്ന് പത്തടി പാലത്തേക്ക് 7 മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റ് ഇടവിട്ടും ട്രയിൻ ഉണ്ടാകും.

തൂണിന് നേരിയ ചെരിവ് കണ്ടതിനെ തുടർന്ന് അധികൃതർ പരിശോധന നടത്തിയിരുന്നു. തൂണിന് ചുറ്റമുള്ള മണ്ണുനീക്കിയാണ് പരിശോധന നടത്തിയത്. കെ എം ആർ എല്ലിൻറെയും ഡി എം ആർ സി എഞ്ചിനീയർമാരുടേയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരെയുള്ള പുതിയ പാതയുടെ പരീക്ഷണയോട്ടത്തിൻറെ ഭാഗമായി നടത്തിയ പരിശോധനയിലാണ് തൂണിന് ചെരിവ് കണ്ടെത്തിയത്. എന്നാൽ തകരാർ മെട്രോയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News