നിപയിൽ വീണ്ടും ആശ്വാസം; പരിശോധിച്ച 16 സാമ്പിളുകളും നെ​ഗറ്റീവ്

സമ്പർക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 472

Update: 2024-07-24 14:02 GMT
Advertising

തിരുവനന്തപുരം: നിപയിൽ വീണ്ടും ആശ്വാസം. നിരീക്ഷണത്തിലുണ്ടായിരുന്ന 16 പേരുടെ സ്രവ പരിശോധനാ ഫലവും ഇന്ന് നെ​ഗറ്റീവായി. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 58 ആയി. നിലിവിൽ 21 പേർ നിപ സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ തുടരുകയാണ്.ഇവരിൽ 17 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്. 12 പേരേയാണ് സമ്പർക്ക പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയത്. ഇവരെല്ലാം സെക്കൻഡറി കോണ്ടാക്ട് വിഭാ​ഗത്തിലുള്ളവരാണ്. ഇതോടെ സമ്പർക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 472 ആയി.

നിപ പ്രതിരോധ പ്രവർത്തങ്ങൾക്കായി നിയോ​ഗിച്ച പ്രത്യേക കേന്ദ്ര സംഘം ഇന്ന് മലപ്പുറത്തെത്തി. നിപ ബാധിച്ച് മരിച്ച വിദ്യാർഥിയുടെ വീട്ടിലെത്തിയ സംഘം കുടുംബാംഗങ്ങളുമായി സംസാരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡും,പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രവും സംഘം സന്ദർശിച്ചു. ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളിൽ സർവ്വേ നടത്തി.

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 14കാരൻ മരിച്ചത് കഴിഞ്ഞ ദിവസമാണ്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പ്രതിരോധ പ്രവർത്തങ്ങളുടെ ഭാ​ഗമായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻറെ മെഡിക്കൽ ലാബ് കോഴിക്കോട് എത്തിച്ചിരുന്നു. ഇത് സ്രവ പരിശോധന എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നുണ്ട്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News