റിപബ്ലിക് ദിന പരേഡിൽ ഇത്തവണ കേരളത്തിന്റെ ഫ്‌ളോട്ടും

കഴിഞ്ഞ തവണ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി ലഭിച്ചിരുന്നില്ല

Update: 2022-12-29 16:35 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഇത്തവണത്തെ റിപബ്ലിക് ദിന പരേഡിൽ ഫ്‌ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഇടംപിടിച്ചു. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറ് റൗണ്ട് സ്‌ക്രീനിങ്ങിലാണ് കേരളം തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി ലഭിച്ചിരുന്നില്ല.

സ്ത്രീ ശാക്തീകരണമാണ് ഇത്തവണ കേരളം അവതരിപ്പിച്ച പ്രമേയം. 16 സംസ്ഥാനങ്ങളാണ് വരുന്ന റിപബ്ലിക് ദിനത്തിൽ ഫ്ളോട്ട് അവതരിപ്പിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, അരുണാചൽപ്രദേശ്, അസം, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും ദാദാ നഗർ ഹാവേലി- ദാമൻ ആൻഡ് ദിയു, ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും തിരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുമാണ് ഫ്‌ളോട്ടുകൾ അവതരിപ്പിക്കുക.

ഡൽഹിയിലെ ഇൻഫർമേഷൻ ഓഫിസർ സിനി കെ. തോമസാണ് കേരളത്തിന്റെ പ്രമേയം അവതരിപ്പിച്ചത്. റോയ് ജോസഫാണ് ഡിസൈനർ.

Summary: Kerala has also been included in the list of states that will present a float in this year's Republic Day parade

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News