ലോകകേരള സഭയിലെ അംഗങ്ങളുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു; പട്ടികയില്‍ 182 അംഗങ്ങള്‍
യു എ ഇയിൽ നിന്ന് മാത്രം 28 അംഗങ്ങളും 32 ക്ഷണിതാക്കളും സഭയിലുണ്ട്
പ്രവാസികൾക്കായി രൂപീകരിച്ച ലോകകേരള സഭയിലെ അംഗങ്ങളുടെ പുതുക്കിയ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്ന് 182 അംഗങ്ങളാണ് പട്ടികയിലുള്ളത്. 174 പേരെ പ്രത്യേക ക്ഷണിതാക്കളായി ഉൾപെടുത്തി. യു എ ഇയിൽ നിന്ന് മാത്രം 28 അംഗങ്ങളും 32 ക്ഷണിതാക്കളും സഭയിലുണ്ട്. ജൂണിൽ ലോക കേരള സഭ സമ്മേളിച്ചപ്പോഴാണ് പുതിയ അംഗങ്ങളെയും ക്ഷണിതാക്കളെയും ഉൾപ്പെടുത്തിയതെങ്കിലും ഇവരുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസമാണ്.
യു എ ഇയിൽ നിന്നുള്ള 28 അംഗങ്ങളിൽ വ്യവസായികളായ എം എ യൂസഫലി, ഡോ. ആസാദ് മൂപ്പൻ, രവി പിള്ള, ഡോ. ഷംസീർ വയലിൽ, ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, സി.പി. സാലിഹ്, വിദ്യാഭ്യാസ മേഖലയിൽ നിന്ന് സണ്ണിവർക്കി, നടിയും റേഡിയോ പ്രവർത്തകയുമായ നൈല ഉഷ, മാധ്യമപ്രവർത്തകരായ ഐസക് ജോൺ പട്ടാണി പറമ്പിൽ, തൻസി ഹാഷിർ, ശാസ്ത്രഞ്ജൻ ഡോ. എം അനിരുദ്ധൻ, സാമൂഹിക പ്രവർത്തകരായ അഡ്വ. വൈ എ റഹീം, ഒ വി മുസ്തഫ, ഡോ. പൂത്തൂർ റഹ്മാൻ, പി കെ അൻവർ നഹ, മഹാദേവൻ വാഴശ്ശേരി, പി വി പദ്മനാഭൻ, വി ടി സലീം, അനിതശ്രീകുമാർ, എൻ കെ കുഞ്ഞഹമ്മദ്, ജോണി കുരുവിള, അനിത ശ്രീകുമാർ, സജാദ് സാഹിർ, പി കെ അഷ്റഫ്, സൈമൺ സാമുവേൽ, ആർ പി മുരളി തുടങ്ങിയവർ ഉൾപ്പെടുന്നു.
സിന്ധു ബിജു, ഇബ്രാഹിം എളേറ്റിൽ, മുഹമ്മദ് റാഫി, ഡോ. ഹൃദ്യ, പ്രവീൺ കുമാർ, ബിന്ധു നായർ, ബൈജു ജോർജ്, ടി.എൻ. കൃഷ്ണകുമാർ, ബീരാൻ കുട്ടി, പ്രശാന്ത് മണിക്കുട്ടൻ നായർ, സർഗ റോയ്, ശശികുമാർ ചെമ്മങ്ങാട്ട്, മോഹനൻ, വിദ്യ വിനോദ്, സലിം ചിറക്കൽ, ലൈജു കരോത്തുകുഴി, ബദറുദ്ദീൻ പാണക്കാട്ട്, അനുര മത്തായി, പി.കെ. മോഹൻദാസ്, അഹ്മ്മദ് ഷരീഫ്, രാഗേഷ് മട്ടുമ്മൽ, ഇസ്മായിൽ റാവുത്തർ, എൻ.ആർ. മായിൻ, അമീർ അഹ്മദ്, സുനിൽ അബ്ദുൽ അസീസ്, രാജൻ മാഹി, കുഞ്ഞാവുട്ടി ഖാദർ, ജോൺ മത്തായി, ജാസിം മുഹമ്മദ്, ആൽബർട്ട് അലക്സ്, വി.പി. കൃഷ്ണ കുമാർ, അഡ്വ. അൻസാരി സൈനുദ്ദീൻ എന്നീ 32 പേരാണ് പ്രത്യേക ക്ഷണിതാക്കൾ.