റിഫ മെഹ്നുവിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിന്‍റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മോര്‍ട്ടം.

Update: 2022-05-07 01:07 GMT
Advertising

കോഴിക്കോട്: വ്ലോഗര്‍ റിഫ മെഹ്നുവിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. രാവിലെ തഹസില്‍ദാരുടെ മേല്‍നോട്ടത്തിലാണ് മൃതദേഹം പുറത്തെടുക്കുക. മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിന്‍റെ പരാതിയെ തുടർന്നാണ് പോസ്റ്റ്മോര്‍ട്ടം.

കഴിഞ്ഞ ദിവസമാണ് ആര്‍ഡിഒ പോസ്റ്റ്മോര്‍ട്ടത്തിന് അനുമതി നല്‍കിയത്. തുടർന്ന് ഫോറൻസിക് ഉദ്യോഗസ്ഥരുടെ സൗകര്യം കൂടി പരിഗണിച്ച് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. തഹസിൽദാരുടെ മേൽനോട്ടത്തില്‍ മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധർ പോസ്റ്റ്മോർട്ടം നടത്തും.

റിഫ മെഹ്നുവിനെ മാര്‍ച്ച് ഒന്നിനാണ് ദുബൈയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിന്‍റെ പരാതിയിലുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് പോസ്റ്റ്മോര്‍ട്ടം. പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ റിഫയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

ആത്മഹത്യക്ക് കാരണം മാനസിക പീഡനമാണെന്ന പ്രാഥമിക കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കാക്കൂര്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യ പ്രേരണകുറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

Full View

Summary- Vloger Rifa Mehnu postmortem today

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News