കെ.എം. ഷാജിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ വിജിലൻസിന് കെ. സുരേന്ദ്രന്‍റെ വീട്ടിലേക്കുള്ള വഴിയറിയില്ലേ ?

ബിനീഷ് കോടിയേരിക്കു വേണ്ടിയുള്ള വിലപേശലാണോ നടക്കുന്നതെന്നും റിജിൽ മാക്കുറ്റി ചോദിച്ചു.

Update: 2021-06-05 12:20 GMT
Editor : Nidhin | By : Web Desk
Advertising

കൊടകര കുഴൽപ്പണ കേസിൽ കടുത്ത ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. കെ.എം. ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലൻസ് എന്തുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ വീട്ടിൽ റെയ്ഡ് നടത്തുന്നില്ലെന്ന് റിജിൽ മാക്കുറ്റി ചോദിച്ചു.

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എൻഫോസ്ഴ്സമെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബംഗ്ലരൂവിൽ ജയിലിൽ കിടക്കുന്ന കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിക്കു വേണ്ടിയുള്ള വിലപേശലാണോ നടക്കുന്നതെന്നും റിജിൽ മാക്കുറ്റി ചോദിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം 

""ശ്രി കെ എം ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലൻസിന് സുരേന്ദ്രൻ്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോ? അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോ?

ദിവസം കുറേ ആയില്ലേ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ വന്നു കൊണ്ടിരിക്കുന്നു.

എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്. ഇനിയിപ്പോൾ റിസർവ്വ് ബാങ്കിന്‍റെ താക്കോൽ സുരേന്ദ്രനെ അമിട്ട് ഷാജി ഏൽപ്പിച്ചിട്ടുണ്ടോ?''

Full View

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News