എം.ടിയുടെ വീട്ടിലെ കവർച്ച; പാചകക്കാരിയും ബന്ധുവും കസ്റ്റഡിയിൽ

നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്യുകയാണ്

Update: 2024-10-06 05:32 GMT
Advertising

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വീട്ടിലെ കവർച്ചയിൽ പാചകക്കാരി, ബന്ധുവായ യുവാവ് എന്നിവർ പൊലീസ് കസ്റ്റഡിയിൽ. നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്യുകയാണ്.15 ലക്ഷം രൂപയോളം വിലവരുന്ന 26 പവൻ ആഭരണങ്ങളാണ് കഴിഞ്ഞയാഴ്ച മോഷണം പോയത്.

ആഭരണങ്ങൾ ബാങ്ക് ലോക്കറിലേക്ക് മാറ്റാനായി നോക്കു​മ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. എംടിയും കുടുംബവും വീട്ടിലില്ലാത്ത സമയം നോക്കിയാണ് മോഷണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ആഭരണങ്ങൾ പുതിയ ലോക്കറിലേക്ക് മാറ്റുന്നതിനായാണ് ബാങ്കിൽ നിന്നെടുത്ത് വീട്ടിൽ സൂക്ഷിച്ചത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News