താമരശ്ശേരി പൊലീസ് സ്റ്റേഷനു പരിസരത്തെ സ്ഥാപനങ്ങളില്‍ മോഷണം; കസബ മോഷണത്തില്‍ പ്രതി അറസ്റ്റില്‍

കസബയിൽ മൂന്ന് കടകൾ കുത്തിത്തുറന്ന കേസില്‍ കൊടുവള്ളി സ്വദേശി സക്കറിയയാണ് പൊലീസ് പിടിയിലായത്

Update: 2024-07-12 07:12 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: താമരശ്ശേരി പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ അകലെ സ്വകാര്യ സ്ഥാപനങ്ങളില്‍ മോഷണം. താമരശ്ശേരി ചുങ്കത്തെ സൂപ്പർ മാർക്കറ്റിലും മോഷണം നടന്നു. അതിനിടെ, കോഴിക്കോട് കസബയിൽ കടകൾ കുത്തിത്തുറന്നു മോഷണം നടത്തിയ പ്രതി അറസ്റ്റിലായി.

താമരശ്ശേരി പൊലീസ് സ്റ്റേഷനു സമീപത്തുള്ള ലാവണ്യ ഇ പ്ലാസ, മൈക്രോ ഹെൽത്ത് ലാബ് എന്നീ സ്ഥാപനങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ലാവണ്യ ഇ പ്ലാസയുടെ മുൻഭാഗത്തെ ഗ്ലാസ്‌ തകർന്ന നിലയിലാണ്. ചുങ്കം ടെലഫോൺ എക്ചേഞ്ചിന് സമീപത്തെ സെൻട്രൽ മാർക്കറ്റില്‍‌ നടന്ന മോഷണത്തില്‍ രണ്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണു  നിഗമനം. പൊലീസെത്തി പരിശോധന നടത്തി.

കസബയിൽ മൂന്ന് കടകൾ കുത്തിത്തുറന്ന കേസില്‍ കൊടുവള്ളി സ്വദേശി സക്കറിയയാണ് പൊലീസ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണു പ്രതിയെ വലയിലാക്കിയത്. 110 കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് കസബ പൊലീസ് പറഞ്ഞു.

Full View

Summary: Massive robbery in shops near Thamarassery police station

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News