കൊല്ലത്ത് ആർഎസ്പിയിൽ കൂട്ടരാജി; സംസ്ഥാന നേതാക്കൾ സിപിഎമ്മിൽ ചേർന്നു

യുഡിഎഫിന്റെ ചട്ടുകമായ ആർഎസ്പിയുടെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും പാർട്ടിയിൽ കാര്യങ്ങൾ വ്യക്തികേന്ദ്രീകൃതമാണെന്നും ആർ ശ്രീധരൻപിള്ളയും മറ്റ് നേതാക്കളും പറഞ്ഞു.

Update: 2022-01-18 09:20 GMT
Editor : abs | By : Web Desk
Advertising

കൊല്ലത്ത് ആർഎസ്പിയിൽ കൂട്ടരാജി. സംസ്ഥാന ജില്ലാ നേതാക്കൾ ഉൾപ്പെടെ രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ ശ്രീധരൻപിള്ള, ജില്ലാ കമ്മിറ്റി അംഗം ഡി പ്രശാന്ത്, ആർവൈഎഫ് നേതാക്കളായ ആർ പ്രദീപ്, ആർ ശ്രീരാജ് എന്നിവരാണ് രാജിവച്ചത്.

നേതാക്കളെ സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവൻ പാർട്ടിയിലേക്ക് സ്വീകരിച്ചു. യുഡിഎഫിന്റെ ചട്ടുകമായ ആർഎസ്പിയുടെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും പാർട്ടിയിൽ കാര്യങ്ങൾ വ്യക്തികേന്ദ്രീകൃതമാണെന്നും ആർ ശ്രീധരൻപിള്ളയും മറ്റ് നേതാക്കളും പറഞ്ഞു.

യുടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും മോട്ടോർത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനുമായ ശ്രീധരൻപിള്ള ആർഎസ്പി ബി മുൻ ജില്ലാ സെക്രട്ടറിയും ജില്ലയിലെ പ്രമുഖ നേതാവുമാണ്. തൃക്കടവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും കോർപ്പറേഷൻ മുൻ കൗൺസിലറുമാണ് ഡി പ്രശാന്ത്. ആർവൈഎഫ് കുണ്ടറ മണ്ഡലം കമ്മിറ്റി അംഗമാണ് ആർ പ്രദീപ്. ആർ ശ്രീരാജ് പിഎസ്‌യു (ബി) കൊല്ലം ജില്ലാ പ്രസിഡന്റ് ആയിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News