കേരള പൊലീസിൽ 'തത്വമസി' എന്ന പേരിൽ ആർ.എസ്.എസ് പ്രവർത്തനം, കന്യാകുമാരിയിൽ ശിബിരം ചേർന്നു-എം.കെ മുനീർ

''കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വന്നപ്പോൾ പ്രതിപക്ഷ നേതാവിനെയും മുൻ മുഖ്യമന്ത്രിയെയും വിളിച്ചില്ല. പ്രധാനമന്ത്രി എത്തിയ ശേഷം സ്റ്റേറ്റ് കാറിൽ കുമ്മനം വന്നു. വാളിന്റെ ഇടയിൽകൂടി നടന്നയാളല്ലേ.. മെട്രോയിൽ കുമ്മനത്തെ കയറ്റാൻ പറ്റില്ലെന്ന് എന്തുകൊണ്ട് പറഞ്ഞില്ല?''

Update: 2022-07-14 14:39 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കേരള പൊലീസിൽ ആർ.എസ്.എസ് സാന്നിധ്യമുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ എം.എൽ.എ. തത്വമസി എന്ന പേരിൽ ഒരു പ്രസ്ഥാനം പൊലീസിൽ പ്രവർത്തിക്കുന്നുണ്ട്. അവർ കന്യാകുമാരിയിൽ പോയി ഒരു ശിബിരത്തിൽ പങ്കെടുത്തിരുന്നു. ഇക്കാര്യം താൻ മുൻപ് പറഞ്ഞപ്പോൾ മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ലെന്നും മുനീർ വിമർശിച്ചു. നിയമസഭാ സമ്മേളനത്തിലായിരുന്നു മുനീറിന്റെ ആരോപണം.

ഞങ്ങൾ ഒരേസമയം രണ്ടു തോണിയിൽ കയറാറില്ല. യു.ഡി.എഫിൽ ഇരുന്ന് മറ്റൊരാളുമായി ലീഗ് സഹകരിക്കില്ല. നാളത്തെ മുഖ്യമന്ത്രിയാകാൻ നിർത്തിയ ശ്രീധരനെ തറപറ്റിച്ചത് ഷാഫി പറമ്പിലാണ്. കെ. മുരളീധരൻ മത്സരിച്ചതുകൊണ്ടാണ് ശിവൻകുട്ടി ജയിച്ചത്. ശിവൻകുട്ടി ഇവിടെ ഇരിക്കുന്നതിൽ ഖേദമില്ല-മുനീർ വ്യക്തമാക്കി.

'വാളിന്റെ ഇടയിൽ കൂടി നടന്നയാളല്ലേ.. എന്തേ അന്ന് കുമ്മനത്തെ കയറ്റാൻ പറ്റില്ലെന്ന് പറഞ്ഞില്ല'

'വാളിന്റെ ഇടയിൽ കൂടി നടന്നയാളല്ലേ.. എന്തേ അന്ന് മെട്രോയിൽ കുമ്മനത്തെ കയറ്റാൻ പറ്റില്ലെന്ന് പറഞ്ഞില്ല'- എം.കെ മുനീർ

Posted by MediaoneTV on Thursday, July 14, 2022

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വന്നപ്പോൾ പ്രതിപക്ഷ നേതാവിനെയും മുൻ മുഖ്യമന്ത്രിയെയും വിളിച്ചിരുന്നില്ല. പ്രധാനമന്ത്രി എത്തിയ ശേഷം സ്റ്റേറ്റ് കാറിൽ കുമ്മനം രാജശേഖരൻ മെട്രോയിൽ കയറി. മെട്രോയിൽ കയറാൻ കുമ്മനത്തിന് എങ്ങനെ അനുമതി കൊടുത്തു? കേന്ദ്രം വിളിച്ചാൽ പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടാകണം. വാളിന്റെ ഇടയിൽകൂടി നടന്നയാളല്ലേ.. എന്തേ അന്ന് മെട്രോയിൽ കുമ്മനത്തെ കയറ്റാൻ പറ്റില്ലെന്ന് പറഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു.

Summary: RSS gang works in the Kerala police in in the name of Tatvamasi, alleges IUML leader MK Muneer MLA

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News