ശബരിമല വിമാനത്താവള പദ്ധതി: സാമൂഹികാഘാത അന്തിമറിപ്പോർട്ട് പ്രസിദ്ധീകരിച്ചു

ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരവും. പുനരധിവാസവും ഉറപ്പ് വരുത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു

Update: 2023-07-04 02:38 GMT
Editor : banuisahak | By : Web Desk
Advertising

പത്തനംതിട്ട: ശബരിമല വിമാനത്താവള പദ്ധതിയുടെ സാമൂഹിഘാത അന്തിമറിപ്പോർട്ട് പ്രസദ്ധീകരിച്ചു. റൺവേക്കായി വീണ്ടും പഠനം നടത്തി കൃത്യമായ സ്ഥലം അളന്നു തിട്ടപ്പെടുത്തും. പദ്ധതിക്കായി 3500 മീറ്റര്‍ നീളത്തിലുള്ള ഒരു റണ്‍വേയാണ് നിർമിക്കുന്നത്. 

ഭൂമി ഏറ്റെടുക്കുമ്പോൾ ന്യായമായ നഷ്ടപരിഹാരവും. പുനരധിവാസവും ഉറപ്പ് വരുത്തണം. ചെറുവള്ളി എസ്റ്റേറ്റിൽ തൊഴിലാളികൾക്ക്‌ സ്പെഷ്യല്‍ പാക്കേജ്‌ പ്രഖ്യാപിക്കണമെന്നും പദ്ധതി പരോക്ഷമായി ബാധിക്കുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി പ്രദേശ ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കാനും അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കാനും നടപടികള്‍ കൈക്കൊള്ളണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

149 വാര്‍ക്ക കെട്ടിടങ്ങളെയും, 74 ഷീറ്റിട്ട കെട്ടിടങ്ങളെയും 30 ഓടിട്ട കെട്ടിടങ്ങളെയും പദ്ധതി പൂര്‍ണ്ണമായും ബാധിക്കും. 6 വാര്‍ക്ക കെട്ടിടങ്ങളെയും, ഒരു ഷീറ്റിട്ട കെട്ടിടത്തെയും, ഒരു ഓടിട്ട കെട്ടിടത്തെയും ഭാഗികമായി ബാധിക്കും. പൊതുജനങ്ങൾക്ക് സെന്റർ ഫോർ മാനേജ്മെന്റിന്റെ വെബ്സൈറ്റിൽ അന്തിമ റിപ്പോർട്ട് പരിശോധിക്കാവുന്നതാണ്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാറിന് ശുപാർശകൾ സമർപ്പിക്കുന്നതിന് ഏഴംഗ സമിതിയെ നിയോഗിച്ചു. എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് അസിസ്റ്റന്റ് പ്രഫസർ ഡോ. എം.വി.ബിജുലാലാണ് സമിതിയുടെ അധ്യക്ഷൻ. റിപ്പോർട്ട് പരിശോധിച്ച് രണ്ടുമാസത്തിന് ശേഷം സമിതി സർക്കാറിന് ശുപാർശകൾ സമർപ്പിക്കും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News