ശബരിമല മേൽശാന്തി നിയമനം: ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്

ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നിയമന വിജ്ഞാപനത്തിനെതിരെ സിജിത്ത് ടി.എൽ, വിജീഷ് പി.ആർ എന്നിവർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്

Update: 2022-12-03 01:42 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നിയമന വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത ഹൈക്കോടതി ഇന്ന് പരിശോധിക്കും. ഇതിനായി ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തും. മേൽശാന്തി കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നത്.

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തി തസ്തികകളിലേക്കാണ് ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചത്. വിജ്ഞാപനമനുസരിച്ച് അപേക്ഷകൻ കേരളത്തിൽ ജനിച്ച മലയാളി ബ്രാഹ്മണനായിരിക്കണമെന്നാണ് വ്യവസ്ഥയുണ്ട്. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. വിജ്ഞാപനത്തിനെതിരെ സിജിത്ത് ടി.എൽ, വിജീഷ് പി.ആർ എന്നിവർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്.

മേൽശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാനായാണ് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തുക.

Summary: The Kerala High Court will hold a special sitting today to examine the constitutional validity of the appointment notification of the Sabarimala-Malikappuram chief priests

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News