കുടകിലെ ഗോള്‍ഡൻ ടെമ്പിള്‍ സന്ദർശിച്ച് സാദിഖലി തങ്ങള്‍

കൂർഗിലെ കുശാൽ നഗറിലെത്തിയ സാദിഖലി തങ്ങളെ ടിബറ്റൻ കേന്ദ്രത്തിൻറെ ജനറൽ സെക്രട്ടറി കർമ്മശ്രീ സ്വീകരിച്ചു

Update: 2023-11-06 14:27 GMT
Advertising

കുടകിലെ ഗോള്‍ഡൻ ടെമ്പിള്‍ സന്ദർശിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കൂർഗിലെ കുശാൽ നഗറിലെത്തിയ സാദിഖലി തങ്ങളെ ടിബറ്റൻ കേന്ദ്രത്തിൻറെ ജനറൽ സെക്രട്ടറി കർമ്മശ്രീ സ്വീകരിച്ചു. ഇന്ത്യാ ഗവൺമെന്‍റിന്‍റെ സുരക്ഷാച്ചുമതലയിലാണ് ടിബറ്റൻ കേന്ദ്രം.


പോസ്റ്റിന്‍റെ പൂർണരൂപം

കുടകിലെ ഗോള്‍ഡൻ ടെമ്പിള്‍ സന്ദർശിച്ചു. ചൈനാ- ടിബറ്റ് പ്രശ്നത്തെ തുടർന്ന് അഭയാർത്ഥികളായി ഇന്ത്യയിലെത്തിയവർക്ക് ദലൈലാമയുടെ അപേക്ഷപ്രകാരം അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി മിസോറാമിലും ,കർണാടകയിലെ ഹുബ്ലി, കൂർഗ് മേഖലകളിലും സ്ഥലം വിട്ടു നൽകി. കൂർഗിലെ കുശാൽ നഗറിലാണിത്. അവിടെ പതിനായിരത്തോളം ആളുകളുണ്ട്. ഗോൾഡൻ ടെമ്പിൾ മുഖ്യകേന്ദ്രമാണ്. ഡിഗ്രി കോളജ്, ഹയർ സെക്കണ്ടറി സ്കൂൾ, റസിഡൻഷ്യൽ സ്കൂൾ, ധ്യാനകേന്ദ്രങ്ങൾ തുടങ്ങിയവ അവർ നടത്തുന്നുണ്ട്. ബുദ്ധമത വിശ്വാസികൾ നൽകുന്ന സംഭാവനകളാണ് പ്രധാന വരുമാനം. ധാരാളം ടൂറിസ്റ്റുകൾ നിത്യസന്ദർശകരാണ്. ശമ്പളമൊന്നും പറ്റാതെ സ്വയം സമർപ്പിതരായ പ്രീസ്റ്റുകളാണ് (ധ്യാന പുരുഷൻമാർ) ഈ ടിബറ്റൻ കേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാർ. കേന്ദ്രത്തിൻറെ ജനറൽ സെക്രട്ടറി ഭൂട്ടാൻകാരനായ കർമ്മശ്രീ ഞങ്ങളെ സ്വീകരിച്ചു. ഈ സമുച്ചയത്തിന്റെ സുരക്ഷാച്ചുമതല ഇന്ത്യാ ഗവൺമെൻറിനാണ്.



Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News