സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ്; പ്രവീൺ റാണയുടെ ഓഫീസിൽ പൊലീസ് റെയ്ഡ്
വൻ പലിശയും ലാഭവും വാഗ്ദാനം ചെയ്താണ് സേഫ് ആന്റ് സ്ട്രോങ് എന്ന കമ്പനിയുടെ പേരിൽ പ്രവീൺ റാണ എന്ന കെ.പി പ്രവീൺ കോടികൾ തട്ടിയെടുത്തത്.
Update: 2023-01-09 06:11 GMT
പാലക്കാട്: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണയുടെ ഓഫീസിൽ പൊലീസ് റെയ്ഡ്. മണ്ണാർക്കാടുള്ള ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. പാലക്കാടും ഒറ്റപ്പാലത്തുമുള്ള ഓഫീസുകളിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.
സേഫ് ആന്റ് സ്ട്രോങ് എന്ന പേരിൽ വൻ തോതിൽ നിക്ഷേപം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കുന്നംകുളം പൊലീസാണ് റെയ്ഡ് നടത്തുന്നത്. എത്ര രൂപയാണ് ഓരോരുത്തരിൽനിന്നും വാങ്ങിയത് എന്നതിന്റെ രേഖകളാണ് പരിശോധിക്കുന്നത്.
വൻ പലിശയും ലാഭവും വാഗ്ദാനം ചെയ്താണ് സേഫ് ആന്റ് സ്ട്രോങ് എന്ന കമ്പനിയുടെ പേരിൽ പ്രവീൺ റാണ എന്ന കെ.പി പ്രവീൺ കോടികൾ തട്ടിയെടുത്തത്. നിലവിൽ ഇയാൾക്കെതിരെ തൃശൂരിലെ വിവിധ സ്റ്റേഷനുകളിലായി 24-ഓളം കേസുകളുണ്ട്. എന്നാൽ പൊലീസ് കേസെടുത്തതോടെ പ്രവീൺ ഒളിവിൽ പോവുകയായിരുന്നു.