"ഗവർണർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും": ഒഴിഞ്ഞുമാറി സജി ചെറിയാൻ

പ്രസംഗം ചുരുക്കിയതിൽ രാഷ്ട്രീയമായ പ്രശ്നങ്ങൾ ഇല്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Update: 2024-01-25 06:02 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: ഗവർണർ പ്രസംഗം ചുരുക്കിയതിൽ അസാധാരണമായി ഒന്നും കാണുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ. ആരോഗ്യ പ്രശ്നങ്ങൾ മൂലമാകാം പ്രസംഗം ചുരുക്കിയത്. അതിൽ രാഷ്ട്രീയമായ പ്രശ്നങ്ങൾ ഇല്ലെന്നും മന്ത്രി പറഞ്ഞു. 

ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരത്തിലൊരു നടപടിയെടുക്കാൻ ഗവർണർക്ക് അവകാശമുണ്ട്, മറ്റൊന്നും കാണുന്നില്ലെന്നും സജി ചെറിയാൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കൂടുതൽ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. 

നയപ്രഖ്യാപനം ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ അവസാനിപ്പിച്ച ഗവർണറുടെ നടപടി നിയമസഭാ ചരിത്രത്തിൽ തന്നെ ആദ്യമാണ്. സംഗം മുഴുവന്‍ വായിക്കാതെ അവസാന പാരഗ്രാഫ് മാത്രം വായിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഒരു വിശദീകരണം പോലും നല്‍കാതെ ഗവര്‍ണര്‍ സഭ വിട്ടിറങ്ങുകയായിരുന്നു. 

വിഷയത്തിൽ കടുത്ത വിമർശനങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഗവർണർ കാണിച്ചത് നിയമസഭയോടുള്ള പൂർണ്ണ അവഹേളനമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന രാഷ്ട്രീയ നാടകത്തിൻറെ പരിതാപകരമായ അന്ത്യമാണ് ഇന്ന് നടന്നത്. ഇതിൽ പ്രതിപക്ഷം ശക്തമായി വിയോജിക്കുന്നുവെന്നും വി .ഡി.സതീശൻ പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News