ചെങ്ങന്നൂരിനേക്കാള്‍ ജാഗ്രത കുട്ടനാട്ടില്‍ വേണം: സജി ചെറിയാന്‍

പമ്പയാറും മണിമലയാറും കരകവിഞ്ഞൊഴുകിയതോടെ അപ്പർ കുട്ടനാട്ടിലെ പലമേഖലകളും വെള്ളത്തിനടിയിലായിയിട്ടുണ്ട്

Update: 2021-10-18 15:10 GMT
Advertising

കക്കി ഡാം തുറന്ന സാഹചര്യത്തിൽ ചെങ്ങന്നൂരിനേക്കാൾ കുട്ടനാട്ടിൽ ജാഗ്രത വേണമെന്ന് മന്ത്രി സജി ചെറിയാൻ. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെത്തുടർന്നാണ് കക്കി ഡാം തുറന്നത്. ജലം രാവിലെയോടെ കുട്ടനാട് മേഖലയിലെത്തും. ഏകദേശം ഒന്നരയടി വരെ ജലനിരപ്പുയരാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കക്കി ഡാം തുറന്നത്. രണ്ട് ഷട്ടറുകള്‍ 30 സെന്‍റീമീറ്റര്‍ വരെയാണ് തുറന്നത്.

പമ്പയാറും മണിമലയാറും കരകവിഞ്ഞൊഴുകിയതോടെ അപ്പർ കുട്ടനാട്ടിലെ പലമേഖലകളും വെള്ളത്തിനടിയിലായിയിട്ടുണ്ട് . ഇന്ന് അർധരാത്രിയോടെ ജലനിരപ്പ് ഉയരുമെന്നതിനാൽ ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്തുടങ്ങി .മാറ്റാൻ ബാക്കിയുള്ളവരെ നാളെ രാവിലെ യോടെ മാറ്റുമെന്നും കൂടുതല്‍ ക്യാംപുകൾ തുറക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. 




Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News