ശമ്പളം മുടങ്ങി; കെ എസ് ആർ ടി സി ജീവനക്കാര്‍ പ്രതിഷേധത്തിലേയ്ക്ക്
80 കോടിയോളം രൂപ അധികമായി സർക്കാർ അനുവദിച്ചാലേ ശമ്പളം വിതരണം ചെയ്യാനാകൂ
Update: 2021-10-07 01:30 GMT
കെഎസ്ആർടിസിയിൽ ഈ മാസവും ശമ്പള വിതരണം മുടങ്ങി. ഏഴാംതീയതി ആയിട്ടും സെപ്തംബർ മാസത്തെ ശമ്പളം വിതരണം ചെയ്തിട്ടില്ല.
80 കോടിയോളം രൂപ അധികമായി സർക്കാർ അനുവദിച്ചാലേ ശമ്പളം വിതരണം ചെയ്യാനാകൂ. ധനകാര്യവകുപ്പ് ഇതുവരെ കെഎസ്ആർടിസി അപേക്ഷ പരിഗണിച്ചിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ മാസവും എട്ടാം തീയതിയ്ക്ക് ശേഷമാണ് കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്തത്. ശമ്പളം വൈകുന്നതിലും, ശമ്പള പരിഷ്കരണം നടത്താത്തതിലും പ്രതിഷേധിച്ച് കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ ഇന്ന് പ്രതിഷേധ ധർണ നടത്തും.