മുജാഹിദ് സമ്മേളനത്തിന് മറുപടിയായി സമസ്തയുടെ ആദർശ സമ്മേളനം

മുജാഹിദ് സമ്മേളനത്തിൽനിന്ന് പാണക്കാട് തങ്ങൾ വിട്ട് നിന്നത് മുജാഹിദുകൾ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് പാണക്കാട് കുടുംബത്തെ ചേർത്ത് നിർത്തി സമസ്ത നയം പ്രഖ്യാപിച്ചത്.

Update: 2023-01-09 01:33 GMT
Advertising

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തിന് മറുപടിയായി സമസ്തയുടെ ആദർശ സമ്മേളനം. പാണക്കാട് തങ്ങൾമാർ സുന്നി ആദർശം അംഗീകരിക്കുന്നത് കൊണ്ടാണ് മുജാഹിദ് സമ്മേളനത്തിൽനിന്ന് വിട്ട് നിന്നതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മുജാഹിദുകൾ സംഘ്പരിവാർ നേതാക്കൾക്ക് വേദി ഒരുക്കിയെന്ന വിമർശനവും സമ്മേളത്തിൽ ഉയർന്നു.

മുജാഹിദ് സമ്മേളനം ഉണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സമസ്ത ആദർശ സമ്മേളനം കോഴിക്കോട് ബീച്ചിൽ നടത്തിയത്. മുജാഹിദ് സമ്മേളനത്തിൽനിന്ന് പാണക്കാട് തങ്ങൾ വിട്ട് നിന്നത് മുജാഹിദുകൾ വിവാദമാക്കിയ പശ്ചാത്തലത്തിലാണ് പാണക്കാട് കുടുംബത്തെ ചേർത്ത് നിർത്തി സമസ്ത നയം പ്രഖ്യാപിച്ചത്.

സമ്മേളനം പരാജയപ്പെട്ടതിന് സമസ്തയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ബാബരി മസ്ജിദ് പോലുള്ള വിഷയങ്ങളിൽ സമുദായത്തെ ഒറ്റു കൊടുത്തവരാണ് മുജാഹിദുകൾ എന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News