സനുമോഹനായി വലവിരിച്ച് പൊലീസ്: മൂകാംബിക വിട്ട് പോയിട്ടില്ലെന്ന് നിഗമനം

അതേസമയം, കുട്ടിയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നെന്ന് സൂചന നൽകുന്നതാണ് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം.

Update: 2021-04-18 02:21 GMT
Editor : rishad | By : Web Desk
Advertising

എറണാകുളം മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനുമോഹൻ ഉടന്‍ പൊലീസിന്റെ പിടിയിലാകുമെന്ന് സൂചന. മൂകാംബികയിലെ ലോഡ്ജില്‍ നിന്നുളള സനുമോഹന്റെ സി.സി.ടി.വി ദൃശ്യം നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നെന്ന് സൂചന നൽകുന്നതാണ് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം.

പെണ്‍കുട്ടിയുടെ ദുരൂഹ മരണവും പിതാവിന്റെ തിരോധാനവും വെല്ലുവിളിയുയര്‍ത്തിയ കേസില്‍ മൂകാംബികയില്‍ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ നിര്‍ണായക വഴിത്തിരിവാണുണ്ടാക്കിയത്. സി.സി.ടി.വി കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ സനുമോഹന്‍ മൂകാംബിക വിട്ട് പോയിട്ടില്ലെന്ന് അന്വേഷണസംഘത്തിന് മനസിലായിട്ടുണ്ട്. സനുമോഹനായി മൂകാംബികയിലും പരിസരങ്ങളിലും മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തെരച്ചിൽ തുടരുകയാണ്. മൂകാംബികയിലെത്തിയ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം കർണാടക പൊലീസിന്‍റെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. 

സനുമോഹനെ കണ്ടെത്താനായി വിവിധ ഭാഷകളില്‍ നേരത്തേ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്ന് സാഹചര്യത്തില്‍ കർണാടകയിലെ റെയിൽവേ സ്റ്റേഷനുകളിലും വിമാനതാവളങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. കർണാടകയിലെ കൊല്ലൂരിൽ ലോഡ്ജില്‍ താമസിച്ചതിനുളള കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു. അതേസമയം കുട്ടിയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന രാസപരിശോധനാഫല റിപ്പോര്‍ട്ട് കൂടുതല്‍ ദുരൂഹത ഉണ്ടാക്കുകയാണ്. കുട്ടിക്ക് ആല്‍ക്കഹോള്‍ സാന്നിധ്യമുളള ഭക്ഷ്യവസ്തു നല്‍കി മയക്കിയ ശേഷം പുഴയില്‍ തളളിയതാണോയെന്ന സംശയമാണ് ഉയരുന്നത്. 

Watch Video Report: 

Full View


Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News