മലമ്പുഴ കവയിൽ കരിമ്പുലിയെ കണ്ടു
ആൺ കരിമ്പുലിയോടൊപ്പം രണ്ട് പുള്ളി പുലികളും ഉണ്ടാകാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു
Update: 2022-06-02 10:48 GMT
പാലക്കാട്: മലമ്പുഴ കവയിൽ കരിമ്പുലിയെ കണ്ടു. റോഡിനോട് ചേർന്നുള്ള പാറയിൽ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങൾ പാലക്കാട് എ.ഇ.ഒ ഓഫീസിലെ ക്ലാർക്കായ ജ്യോതിഷ് കുര്യാക്കോയാണ് പകർത്തിയത്. കവയിലെ ആൺ കരിമ്പുലിയോടൊപ്പം രണ്ട് പുള്ളി പുലികളും ഉണ്ടാകാറുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ജനതിക തകരറാണ് പുള്ളിപുലി കറുത്ത നിറമായി മാറാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ദക്ഷിണേന്ത്യയിൽ കരിമ്പുലിയെ കാണുന്നത് ഇതാദ്യമായാണ്. ഇത് പലപ്പോഴും റോഡിനോട് ചേർന്നുള്ള ഭാഗത്ത് കാണുന്നുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.