സ്‍കൂള്‍ ബസ്സുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഒരു വാഹനവും സ്കൂളുകളിൽ സർവ്വീസ് നടത്താൻ അനുവദിക്കില്ല
അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂള്‍ ബസ്സുകളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഒരു വാഹനവും സ്കൂളുകളിൽ സർവ്വീസ് നടത്താൻ അനുവദിക്കില്ല. കൂടുതല്‍ വാഹനങ്ങളുള്ള സ്കൂളുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് നേരിട്ടെത്തി പരിശോധനയ്ക്കുള്ള സൗകര്യമൊരുക്കുന്നുണ്ട്.
കോവിഡ് കാലത്തിന് ശേഷം സ്കൂളുകള്‍ പൂര്‍ണ്ണസജ്ജമായി തുറക്കുകയാണ്. രണ്ട് വര്‍ഷമായി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പ് വരുത്തുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. പരിശോധനയ്ക്ക് ശേഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ സര്‍വ്വീസ് നടത്താന്‍ അനുമതി നല്കൂ. തിരക്കൊഴിവാക്കാന്‍ കൂടുതല്‍ ബസ്സുകളുള്ള സ്കൂളുകളില്‍ നേരിട്ടെത്തിയാണ് പരിശോധന.
ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. വാഹനത്തില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ചും മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദ്ദേശം നല്കും.