'പി.ടി പിരിയഡിലെ ക്ലാസെടുപ്പ് നടക്കില്ല, മാഷന്മാർക്കും യൂണിഫോം വേണം'; കൊച്ചു സ്ഥാനാർഥിയുടെ ഉശിരൻ പ്രസംഗം

വിദ്യാർഥിനിക്ക് പ്രശംസയുമായി നിരവധിപേരാണ് രംഗത്തെത്തുന്നത്.

Update: 2023-08-12 14:31 GMT
Advertising

ഏഴാം ക്ലാസ് വിദ്യാർഥിയായ ഒരു കൊച്ചു സ്ഥാനാർഥിയുടെ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളെയും വാഗ്ദാനങ്ങളെയും കുറിച്ചാണ് കൊച്ചുമിടുക്കി ഉശിരോടെ പ്രസംഗിച്ചത്. വിദ്യാർഥിനിയുടെ പ്രസംഗിക്കാനുള്ള കഴിവിനെയും നിരീക്ഷണ പാടവത്തെയും പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്.  

താന്‍ സ്‌കൂള്‍ ലീഡറായാല്‍ പി.ടി പിരിയഡ് ക്ലാസെടുക്കുന്നത് തടയുമെന്നാണ് വിദ്യാർഥിനിയുടെ വാഗ്ദാനം. അധ്യാപകര്‍ക്ക് ഡ്രസ്‌കോഡ് നടപ്പാക്കുന്നതിനെക്കുറിച്ചും പ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്. കണ്ണംകോട് ടി.പി.ജി മെമ്മോറിയല്‍ യു.പി സ്‌കൂള്‍ എന്ന ബോർഡ് വീഡിയോയിൽ കാണാം. പെൻ ചിഹ്നത്തിൽ തനിക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നാണ് വിദ്യാർഥിനി അഭ്യർഥിക്കുന്നത്.

Full View   

'ഞാനിവിടെ സ്‌കൂള്‍ ലീഡറായി വന്നാല്‍ എല്ലാ അച്ചടക്കവും പാലിച്ച് ഇവിടുത്തെ കുട്ടികളെ മര്യാദയ്ക്ക് നോക്കിക്കോളുമെന്ന് ഞാന്‍ പറയുന്നു. കാരണം നമ്മുടെ സ്‌കൂള്‍ അച്ചടക്കത്തോടെയും വൃത്തിയോടെയും ഇരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പിന്നെ എനിക്കിവിടെ പറയാനുള്ളത്, ചില മാഷുമാര്‍ പി.ടി പിരയഡ് കേറി ക്ലാസെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് പൂര്‍ണമായും തെറ്റാണ്. അതിവിടെ നടക്കൂല്ല' വീഡിയോയിൽ പറയുന്നു 

ബുധനാഴ്ച കുട്ടികള്‍ക്ക് പുറമേ മാഷന്മാരും യൂണിഫോം കര്‍ശനമായി ഇടണം. കാരണം ചില ടീച്ചര്‍മാര്‍ പച്ച ചുരിദാറാണെങ്കില്‍ പച്ച, ചെരിപ്പ്, പച്ച ക്യൂട്ടെക്‌സ്, പച്ചക്കമ്മൽ, പച്ചക്ലിപ്പ് എന്നെല്ലാം ധരിക്കുന്നുണ്ട്. മാഷന്മാരാണെങ്കില്‍ ബ്രാന്‍ഡഡ് ഷര്‍ട്ട്, ജീന്‍സ് എന്നിവയും ധരിക്കുന്നുണ്ടെന്നും വിദ്യാർഥിനി ചൂണ്ടിക്കാട്ടുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News