ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾക്കും ശാസ്ത്രജ്ഞർക്കും ദുരന്ത മേഖലയിലേക്ക് വിലക്ക്
ശാസ്ത്രജ്ഞർ മാധ്യമങ്ങളോട് പഠന റിപ്പോർട്ടുകൾ പങ്കുവെക്കരുതെന്നും ഉത്തരവില്‍ പറയുന്നു
Update: 2024-08-01 15:25 GMT
തിരുവനന്തപുരം: ദുരന്ത മേഖലയിലേക്ക് ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾക്കും ശാസ്ത്രജ്ഞർക്കും വിലക്ക്. വയനാട്ടിലെ ദുരന്ത മേഖലയായ മേപ്പാടി പഞ്ചായത്തിൽ സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുത് എന്നാണ് നിര്‍ദേശം. ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്. വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശമെന്നാണ് ഉത്തരവിലുള്ളത്. ശാസ്ത്രജ്ഞർ മാധ്യമങ്ങളോട് പഠന റിപ്പോർട്ടുകൾ പങ്കുവെക്കരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ദുരന്ത മേഖലയിൽ പഠനം നടത്തണമെങ്കിൽ ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകൂർ അനുവാദം വാങ്ങണമെന്നും ഉത്തരവ്.