പാലക്കാട് സുബൈർ വധം: സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ആർഎസ്എസ് നീക്കത്തിന്റെ ഭാഗം- എസ്ഡിപിഐ

കൊലപാതകത്തിൽ ഉന്നതതല ഗൂഢാലോചനയാണ് വ്യക്തമാകുന്നത്. കാറിടിപ്പിച്ച ശേഷം വെട്ടിവീഴ്ത്തുന്നതിന് പ്രത്യേക പരിശീലനം നൽകി സംസ്ഥാനത്ത് ക്രിമിനൽ സംഘത്തെ ആർഎസ്എസ് തയ്യാറാക്കി നിർത്തിയിരിക്കുന്നു എന്ന അപകട സൂചനയാണ് നൽകുന്നത്.

Update: 2022-04-15 09:56 GMT
Advertising

തിരുവനന്തപുരം: പാലക്കാട് എലപ്പുളിയിൽ സുബൈറിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന സംഭവം സംസ്ഥാനത്തെ വീണ്ടും കലാപഭൂമിയാക്കാനുള്ള ആർഎസ്എസ് നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ. ആഘോഷ ദിനങ്ങളെല്ലാം അക്രമത്തിനും രക്തച്ചൊരിച്ചിലിനും വേണ്ടി ആർഎസ്എസ് മാറ്റിവെച്ചിരിക്കുന്നു എന്നാണ് ഈ കൊലപാതകം തെളിയിക്കുന്നത്. രാമനവമി, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങൾ അന്യമതസ്ഥരുടെ രക്തമൊഴുക്കി ആഘോഷിക്കുന്ന ആർഎസ്എസ് നീക്കം രാജ്യത്തിന്റെ സമാധാനത്തിനു ഭീഷണിയാണ്.

റമദാൻ വ്രതമെടുത്ത് ജുമുഅ നമസ്‌കാരത്തിനു ശേഷം ബാപ്പയോടൊപ്പം ബൈക്കിൽ പോകുമ്പോഴാണ് ആർഎസ്എസ് സംഘം ആസൂത്രിതമായി സുബൈറിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തിൽ ഉന്നതതല ഗൂഢാലോചനയാണ് വ്യക്തമാകുന്നത്. കാറിടിപ്പിച്ച ശേഷം വെട്ടിവീഴ്ത്തുന്നതിന് പ്രത്യേക പരിശീലനം നൽകി സംസ്ഥാനത്ത് ക്രിമിനൽ സംഘത്തെ ആർഎസ്എസ് തയ്യാറാക്കി നിർത്തിയിരിക്കുന്നു എന്ന അപകട സൂചനയാണ് നൽകുന്നത്. സമീപകാലത്ത് നടന്ന കൊലപാതകങ്ങളിലുൾപ്പെടെ വ്യക്തമായ തെളിവുകളുണ്ടായിട്ടും ആർഎസ്എസ്സിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരുന്നത് കൊലപാതകങ്ങൾ ആവർത്തിക്കാൻ അക്രമികൾക്ക് പ്രോത്സാഹനമാവുകയാണ്. വളരെ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകത്തിൽ സമഗ്രമായ അന്വേഷണത്തിലൂടെ കൃത്യത്തിൽ പങ്കെടുത്തവരെയും ഗൂഢാലോചനയിൽ പങ്കാളികളായവരെയും പിടികൂടാൻ പോലീസ് തയ്യാറാവണമെന്നും പി.കെ ഉസ്മാൻ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News