എസ്ഡിപിഐ സംസ്ഥാന നേതാവിന് വെട്ടേറ്റു

സംസ്ഥാന സെക്രട്ടറി കെ എസ് ഷാനാണ് വെട്ടേറ്റത്

Update: 2021-12-19 01:40 GMT
Advertising

എസ്.ഡി.പി.ഐ സംസ്ഥാന നേതാവിന് വെട്ടേറ്റു. സംസ്ഥാന സെക്രട്ടറി കെ എസ് ഷാനാണ് വെട്ടേറ്റത്. ആലപ്പുഴ മണ്ണഞ്ചേരിയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഷാനെ വാഹനമുപയോഗിച്ച് ഇടിച്ച് വീഴ്‌ത്തിയ ശേഷമാണ് വെട്ടിയത്. ഷാനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമി സംഘത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.

അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നിൽ. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചു. ഒരു പാർട്ടിയുടെ സംസ്ഥാന നേതാവിനെ കൊലപ്പെടുത്തിയതിലൂടെ നാട്ടിൽ കലാപമുണ്ടാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന അധ്യക്ഷന്‍ സി.പി മുഹമ്മദ് ബഷീർ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ഷാന്റെ കൊലപാതകം ആർഎസ്എസ് ഭീകരതയെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസിയും പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ട്. ഒരു പ്രകോപനവുമില്ലാതെ ഷാനെ വെട്ടിക്കൊന്നത് സംസ്ഥാനത്തെ സൗഹാർദ അന്തരീക്ഷം തകർക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്നും എംകെ ഫൈസി പറഞ്ഞു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News