ചിറക്കര ക്ഷേത്രത്തിന് ശേഷം കാറിന്റെ ദൃശ്യങ്ങളില്ല; കോട്ടയത്ത് എത്തിയെന്നും സൂചന, വ്യാപക പരിശോധന

കൊല്ലം ചിറക്കര ക്ഷേത്രം വരെയാണ് കാറിന്റെ സിസിടിവി ദൃശ്യങ്ങളുള്ളത്

Update: 2023-11-30 17:04 GMT
Advertising

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയിട്ട് 20 മണിക്കൂർ പിന്നിടുന്നു. സിസിടിവി ദൃശ്യങ്ങളിൽ കൊല്ലം ചിറക്കര ക്ഷേത്രം വരെയാണ് കാറിന്റെ ഫൂട്ടേജ് ഉള്ളത്. ഇതിന് ശേഷം കാർ എവിടേക്ക് പോയി എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.

ഇതിനിടെ കാർ കോട്ടയത്തെത്തിയെന്നും സൂചനയുണ്ട്. ജില്ലയുടെ അതിർത്തിയായ മോനിപ്പള്ളിക്ക് സമീപം പുതുവേലിയിൽ പ്രതികൾ രാവിലെ ചായ കുടിക്കാൻ എത്തിയിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. കടക്കാരനാണ് സംശയം പ്രകടിപ്പിച്ചത്.  കാർ മാറ്റിയിട്ട ശേഷം കുറച്ചു പേർ കടയിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.. രാമപുരം പൊലീസ് ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

അതേസമയം കണ്ടെത്താനാവാത്തതിൽ പൂയപ്പള്ളി പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. കറുത്ത തുണി കൊണ്ട് കരങ്ങൾ ബന്ധിച്ച് നിശബ്ദമായായിരുന്നു പ്രതിഷേധം. എഐ ക്യാമറകളും സൈബർ സെല്ലും എല്ലാ ആധുനിക സാങ്കേതിക വിദ്യകളുമുണ്ടായിട്ടും 20ാം മണിക്കൂറിലും കുട്ടിയെ കണ്ടെത്താനായില്ലെന്നും പൊതുജനവികാരമാണ് പ്രതിഷേധത്തിലൂടെ പ്രതിഫലിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പ്രതികരിച്ചു.

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News