തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ മർദിച്ച സുരക്ഷാ ജീവനക്കാരന് സസ്‌പെൻഷൻ
സുരക്ഷ ജീവനക്കാരൻ ജുറൈജിനെതിരെ മീഡിയവൺ വാർത്ത നൽകിയതിന് പിന്നാലെയാണ് നടപടി.
Update: 2024-06-08 14:23 GMT
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ മർദിച്ച സുരക്ഷ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സുരക്ഷ ജീവനക്കാരൻ ജുറൈജിനെതിരെയാണ് നടപടി. മീഡിയവൺ വാർത്ത നൽകിയതിന് പിന്നാലെയാണ് നടപടി.
മണ്ണാമൂല സ്വദേശി ശ്രീകുമാറിനാണു സെക്യൂരിറ്റി ജീവനക്കാരന്റെ മർദനമേറ്റത്. സെക്യൂരിറ്റി ഓഫീസറുടെ മുറിയിൽവെച്ച് ശ്രീകുമാറിന് മർദനമേൽക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അപസ്മാര രോഗിയായ ശ്രീകുമാറിന് കഴിഞ്ഞമാസം പതിനാറാം തീയതിയാണ് മർദനമേറ്റത്. പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയതിനുശേഷം ആണ് മെഡിക്കൽ കോളേജിൽ എത്തിയത്.