വോട്ടെണ്ണലിനു മുന്നോടിയായി വടകരയിൽ സുരക്ഷ ശക്തമാക്കി

ആഹ്ലാദ പ്രകടനങ്ങൾ വൈകീട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണമെന്ന് കോഴിക്കോട് കലക്ടർ അറിയിച്ചു

Update: 2024-06-03 00:45 GMT
Advertising

കോഴിക്കോട്: വോട്ടെണ്ണലിനു മുന്നോടിയായി വടകരയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. നാദാപുരത്തും കല്ലാച്ചിയിലും പൊലീസ് റൂട്ട് മാർച്ച് നടത്തി. ആഹ്ലാദ പ്രകടനങ്ങൾ വൈകീട്ട് ഏഴു മണിയോടെ അവസാനിപ്പിക്കണമെന്ന് കോഴിക്കോട് കലക്ടർ അറിയിച്ചു.

സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ മത്സരം നടന്ന വടകരയിൽ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു മുന്നോടിയായി അതീവ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ഫല പ്രഖ്യാപന ദിവസം അക്രമ സംഭവങ്ങൾ ഒഴിവാക്കുന്നതിനായി നാദാപുരത്ത് അമ്പതോളം പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ മുന്നൂറോളം പോലീസുകാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നവ‍ർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തി. ആഹ്ലാദ പ്രകടനങ്ങൾ വൈകീട്ട് ഏഴു മണിയോടെ അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News