ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും; 2019 ലെ ഉത്തരവ് തിരുത്താൻ തീരുമാനം
സുപ്രിം കോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി
Update: 2022-07-27 06:38 GMT
തിരുവനന്തപുരം: ബഫർ സോണിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും. 2019 ലെ ഉത്തരവ് തിരുത്താൻ മന്ത്രി സഭ തീരുമാനിച്ചു. ബഫർ സോണിൽ സുപ്രിംകോടതിയിൽ തുടർ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി.
സംസ്ഥാന ഉത്തരവ് തിരുത്താതെ സുപ്രിംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് അഭിപ്രായം നേരത്തെ ഉയർന്നിരുന്നു. വനങ്ങൾക്ക് ചുറ്റുമുള്ള 0 മുതൽ 1 കിലോ മീറ്റർ വരെ ജനവാസ കേന്ദ്രങ്ങൾ അടക്കം ബഫർ സോൺ എന്നായിരുന്നു 2019 ലെ ഉത്തരവ്. ഇതാണ് തിരുത്തിയിരിക്കുന്നത്.