മലപ്പുറം ഗവൺമെന്റ് കോളേജിൽ മോഷണം; എസ്.എഫ്.ഐ, കെ.എസ്.യു ഭാരവാഹികൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ

കോളേജിലെ ഇൻവെർട്ടർ ബാറ്ററികളും പ്രൊജക്ടറും ഉൾപ്പെടെ ഒരു ലക്ഷം മൂല്യമുള്ള ഉപകരണങ്ങളാണ് മോഷ്ടിച്ചത്

Update: 2022-07-06 10:02 GMT
Advertising

മലപ്പുറം ഗവൺമെന്റ് കോളേജിലുണ്ടായ മോഷണത്തിൽ ഏഴു വിദ്യാർഥികൾ അറസ്റ്റിൽ. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കെ.എസ്.യു യൂണിറ്റ് പ്രസിഡൻറും ഉൾപ്പെടെ ഏഴ് പേരാണ് അറസ്റ്റിലായത്. കോളേജിലെ ഇൻവെർട്ടർ ബാറ്ററികളും പ്രൊജക്ടറും ഉൾപ്പെടെ ഒരു ലക്ഷം മൂല്യമുള്ള ഉപകരണങ്ങളാണ് മോഷ്ടിച്ചത്.

എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കണ്ണൂർ തലശ്ശേരി സ്വദേശി വിക്ടർ ജോൺസൺ, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അരീക്കോട് ആത്തിഫ്, കോഴിക്കോട് നന്മണ്ട ആദർശ് രവി, പാണ്ടിക്കാട് ജിബിൻ, വള്ളുവമ്പ്രം നീരജ് ലാൽ, പന്തല്ലൂർ ഷാലിൻ, മഞ്ചേരി സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ചയാണ് മോഷണ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. 11 ബാറ്ററികളും പ്രൊജക്ടറുകളുമാണ് വിവിധ ഡിപ്പാർട്ട്‌മെൻറുകളിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്. ഇസ്‌ലാമിക് ഹിസ്റ്ററി, ഉർദു, കെമിസ്ട്രി എന്നീ ഡിപ്പാർട്ട്‌മെൻറുകളിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഇൻവെർട്ടർ ബാറ്ററികളിൽ അഞ്ചെണ്ണമാണ് ഉപയോഗയോഗ്യമായെതെന്നാണ് കോളേജ് അധികൃതർ അറിയിക്കുന്നത്.


Full View


Seven students arrested in Malappuram government college theft

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News