"എസ്എഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമം": മഹാരാജാസിലേത് ക്രൂരമർദനമെന്ന് ആർഷോ

പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയതെന്നും പിഎം ആർഷോ പറഞ്ഞു

Update: 2024-01-18 12:40 GMT
Editor : banuisahak | By : Web Desk
Advertising

മഹാരാജാസിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയത്. മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആർഷോ പറഞ്ഞു...

"മഹാരാജാസ് കോളജിൽ നടന്നത് അതിക്രൂരമായ ആക്രമണമാണ്  നടന്നത്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസിൽ അതിക്രമിച്ച് കയറിയത്. വലിയ പ്രകോപനമാണ് കുറച്ചു ദിവസമായി ക്യാമ്പസിൽ ഉണ്ടായത്. ആക്രമണത്തിനും ഫ്രട്ടേണിറ്റി, കെ എസ് യു സഖ്യം പ്രവർത്തിക്കുന്നു. ഇത്തരം സംഘങ്ങളെയാണ് കെ എസ് യു സംരക്ഷിക്കുന്നത്.": ആർഷോ പറയുന്നു. 

ആക്രമണത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം ഉണ്ടാകും.  മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കും. ആയുധങ്ങളുമായി ക്യാമ്പസിൽ എത്തി ആക്രമണം നടത്തിയപ്പോഴാണ് തിരിച്ചടി ഉണ്ടായത്. സ്വാഭാവികമായ പ്രതികരണമാണ് ഉണ്ടായതെന്നും ആർഷോ പറഞ്ഞു. 

പോപ്പുലര്‍ ഫ്രണ്ട് – ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരോധനത്തിന് ശേഷം ഫ്രറ്റേണിറ്റിയിലേക്ക് കടന്നു കയറിയിട്ടുണ്ട്. ഇവര്‍ക്ക് കുടപിടിച്ച കൊണ്ടിരിക്കുകയാണ് കെ എസ് യു. എസ് എഫ് ഐക്കാരെ കൊലപ്പെടുത്തിയാല്‍ സ്ഥാനമാനങ്ങള്‍ തരാമെന്ന് കെപിസിസി പ്രസിഡന്റിന്റെ വാക്ക് കേട്ട് കെ എസ് യു പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ക്യാമ്പസിലെത്തുകയാണ്.

ആയുധം കൊണ്ട് വരുന്നത് കൊണ്ടാണ് കെ എസ് യു വിനെ ക്യാമ്പസില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പുറന്തള്ളിയത്. അവര്‍ ഇത് തിരുത്തണം. കഠാരയുടെ രാഷ്ട്രീയത്തിനെതിരെ വിമര്‍ശനമുന്നയിക്കുമ്പോള്‍ ഇസ്ലാമോ ഫോബിയ എന്നുപറയുന്നതില്‍ കാര്യമില്ല. കൂടെയുണ്ടായിരുന്നവരെ അക്രമിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് സ്വാഭാവിക പ്രതികരണമുണ്ടാവും, അതുപോലുമുണ്ടാവരുത് എന്നാണ് എസ് എഫ് ഐ യുടെ നിലപാടെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പൊലീസിൻ്റെ കെടുകാര്യസ്ഥതയാണ് അക്രമത്തിൻ്റെ കാരണമെന്നും എസ്എഫ്ഐ ആക്രമിച്ച വിദ്യാർഥികൾ തിരിച്ചടിച്ചതാകുമെന്നും കെഎസ്‍യു ആരോപിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ നിരന്തരം അക്രമം അഴിച്ചുവിടുന്നുവെന്നും പോലീസും കോളജും നിഷ്ക്രിയരാണെന്നുമാണ്  ഫ്രറ്റേണിറ്റി മൂവ്മെന്റും പ്രതികരിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News