'എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ പിടികൂടണം': യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കി
കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം ആര്‍ഷോ പിടികിട്ടാപ്പുള്ളിയാണ്
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കി. പിടികിട്ടാപ്പുള്ളിയെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ച ആര്‍ഷോ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തെന്നും കത്തിലുണ്ട്. പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ്.എഫ്.ഐ സമ്മേളത്തിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാനാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
2018ല്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആര്‍ഷോയെ അറസ്റ്റ് ചെയ്തിരുന്നു.ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് ആര്‍ഷോയുടെ ജാമ്യം ഫെബ്രുവരിയില്‍ ഹൈക്കോടതി റദ്ദാക്കി. സമര കേസുകളിലും നിരവധി സംഘർഷങ്ങളിലും പ്രതിയാണ് പി.എം ആർഷോ. കൊച്ചി പൊലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം ആര്‍ഷോ പിടികിട്ടാപ്പുള്ളിയാണ്. ഇതിനിടെയാണ് മലപ്പുറത്ത് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ ഉടനീളം ആര്‍ഷോ പങ്കെടുത്തതും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതും. ഇക്കാര്യം വാര്‍ത്തയായിട്ടും ആര്‍ഷോയെ അറസ്റ്റ് ചെയ്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ആരോപിക്കുന്നു. എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ചെന്ന പരാതിയിലും ആര്‍ഷോ പ്രതിയാണ്.
'SFI state secretary PM Arsho should be arrested': Youth Congress complains to DGP