22 വർഷം എബിവിപി ഭരിച്ച കീഴൂർ വിവേകാനന്ദ കോളജിൽ എസ്എഫ്ഐക്ക് ജയം
വൈസ് ചെയർപേഴ്സൺ ഒഴികെ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.
Update: 2024-10-11 04:30 GMT
കുന്നംകുളം: നീണ്ട 22 വർഷത്തെ ഇടവേളക്കുശേഷം കീഴൂർ വിവേകാനന്ദ കോളജിൽ എസ്എഫ്ഐക്ക് ജയം. 22 വർഷം എബിവിപിയുടെ കുത്തകയായിരുന്ന വിവേകാനന്ദ കോളജിൽ വൈസ് ചെയർപേഴ്സൺ ഒഴികെ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. എസ്എഫ്ഐയുടെ വൈസ് ചെയർപേഴ്സൻ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിപ്പോയതിനാൽ എബിവിപിയുടെ എൻ.എസ് അഭിരാമി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലും, പഴഞ്ഞി എംഡി കോളജിലും എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വിവേകാനന്ദ കോളജ് യൂണിയൻ ഭാരവാഹികൾ: ചെയർമാൻ - വി.എം ആരതി ദേവി, ജനറൽ സെക്രട്ടറി - പി.കെ. നന്ദന, ജോ. സെക്രട്ടറി സി.കെ അരുണിമ, യുയുസി സുകൃത, ജനറൽ ക്യാപ്റ്റൻ ഒ.എസ് അഭിനവ്, എഡിറ്റർ പി.എം റംലത്ത്, ഫൈനാർട്സ് സെക്രട്ടറി പി.ബി ശ്രുതി