ദത്ത് കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് ഷാഫി പറമ്പില്‍
അനുപമക്ക് കുഞ്ഞിനെ കിട്ടരുതെന്ന് തീരുമാനിച്ചത് സി പി എമ്മാണെന്ന് ഷാഫി പറമ്പില്‍
ദത്ത് കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. അനുപമക്ക് കുഞ്ഞിനെ കിട്ടരുതെന്ന് തീരുമാനിച്ചത് സി പി എമ്മാണ്. അമ്മക്കൊപ്പമാണെന്ന സി പി എം നേതാക്കളുടെ പ്രസ്താവന കള്ളമാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ നടപടി എടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്നും എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറാവില്ല എന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
ദത്ത് വിവാദത്തില്‍ ക്രിമിനൽ രാഷ്ട്രീയ ഗൂഡാലോചനയാണ് നടന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പങ്കുണ്ട്. ഷിജു ഖാന് ലഭിച്ചത് പാർട്ടി ഉത്തരവാണ്. ആ ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ഷിജു ഖാന്‍ ചെയ്തത്. ഷാഫി പറമ്പില്‍ പറഞ്ഞു. കേസില്‍ പി കെ ശ്രീമതിയെ മാപ്പ് സാക്ഷിയാക്കി കേസെടുത്ത് അന്വേഷിക്കണം എന്നും ദത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദത്ത് കേസില്‍ കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ കുടുംബകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ കുടുംബ കോടതിയാണ് കുഞ്ഞിനെ അനുപമക്ക് കൈമാറാന്‍ ഉത്തരവിട്ടത്. ഉത്തരവിനെത്തുടര്‍ന്ന് കുഞ്ഞിനെ അനുപമക്ക് കൈമാറി. ഒരുവർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് അമ്മ അനുപമക്ക് തന്‍റെ കുഞ്ഞിനെ തിരിച്ചുകിട്ടുന്നത്. കുഞ്ഞിന്‍റെ ഡി.എന്‍.എ പരിശോധന ഫലം കോടതിയില്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്‍റെ യഥാര്‍ത്ഥ അമ്മ അനുപമയാണ് എന്ന് കോടതിക്ക് ബോധ്യമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുടുംബകോടതിയുടെ ഉത്തരവ്. വഞ്ചിയൂര്‍ കുടുംബകോടതി ജഡ്ജ് ബിജുമേനോനാണ് നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
Shafi Parampil MLA wants CBI probe into Dutt case