'അധിക്കാരക്കൊതിയന്‍, ഷെയിം ഓണ്‍ യൂ ജോസ് കെ മാണി'; രൂക്ഷ വിമര്‍ശനവുമായി മേജര്‍ രവി
അധിക്കാരക്കൊതിയനാണെന്നും അസംബ്ലി തെരഞ്ഞെടുപ്പില്‍ അധികാരം കിട്ടാത്തതിനാലാണ് വീണ്ടും മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ മാണി വീണ്ടും രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍ രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് മേജര്‍ രവി ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. ജോസ് കെ മാണിക്ക് അധികാരമോഹമാണെന്ന് മേജര്‍ രവി ലൈവില്‍ ആഞ്ഞടിച്ചു. അധിക്കാരക്കൊതിയനാണെന്നും അസംബ്ലി തെരഞ്ഞെടുപ്പില്‍ അധികാരം കിട്ടാത്തതിനാലാണ് വീണ്ടും മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിന് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ചാടും. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് വരുന്നു, ലോക്സഭ എം.പിയായിരിക്കുമ്പോള്‍ സ്ഥാനം രാജി വെച്ച് രാജ്യസഭാ എം.പിയാകുന്നു. പിന്നെ അവിടുന്നും രാജി വെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കുന്നു. പിന്നെ വീണ്ടും രാജ്യസഭാ എം.പിയായി മത്സരിക്കാനൊരുങ്ങുന്നു.
എനിക്ക് ഒന്ന് മാത്രമേ ചോദിക്കാനുള്ളൂ, ഇതിന്‍റെയൊക്കെ കാശ് ഇവന്‍റെയൊക്കെ അച്ഛനാണോ കൊടുക്കുന്നത്. നമ്മുടെ കാശല്ലേ ഇതിനൊക്കെ ചെലവഴിക്കുന്നത്. എന്തെങ്കിലും അധികാരം വേണം ഇവര്‍ക്ക്. എന്തെങ്കിലുമൊക്കെ അധികാരം ഇവന്‍റെ നെഞ്ചത്തും മറ്റേടത്തുമൊക്കെ വേണം. ഷെയിം ഓണ്‍ യൂ ജോസ് കെ. മാണി. ദാറ്റ്സ് ആള്‍ ഐ വാന്‍ഡ് ടു സേ യൂ,' മേജര്‍ രവി പറയുന്നു.
മേജര്‍ രവിയുടെ വാക്കുകള്‍:
ജോസ് കെ മാണി തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന വിഷയമാണ് ആദ്യം പറയാനുള്ളത്,
അധികാരമോഹികളായ ചില വര്‍ഗ്ഗങ്ങളുണ്ട്. ഇവറ്റകള്‍ക്ക് എന്താണെന്ന് വെച്ചാല്‍ അധികാരം വേണം. ഒന്നുന്ന് ചാടി അങ്ങട്ട് ചാടി ഇങ്ങട്ട് ചാടി, ഇതിനൊക്കെയുള്ള കാശ് എവിടുന്നാണ് കൊടുക്കുന്നത്. ഇവന്‍മാരുടെയൊക്കെ അച്ഛന്‍മാരാണോ കൊടുക്കുന്നത്. നമ്മുടെയൊക്കെ കാശല്ലേയിത്. ജനങ്ങളുടെ പണം കൊണ്ട് അധികാരത്തിന് വേണ്ടി, ലോക്സഭയില്‍ നിന്നും രാജി വെച്ചു രാജ്യസഭയില്‍ പോയി. രാജ്യസഭയില്‍ നിന്ന് രാജിവെച്ച് അസംബ്ലിയിലേക്ക് മത്സരിച്ചു തോറ്റു. തിരിച്ചു അങ്ങോട്ട് തന്നെ പോവാണ്. എന്തെങ്കിലുമൊക്കെ അധികാരം ഇവന്‍റെ നെഞ്ചത്തും മറ്റേടത്തുമൊക്കെ വേണം.
ഷെയിം ഓണ്‍ യൂ, ജോസ് കെ മാണി. ദാറ്റ്സ് ആള്‍ ഐ വാന്‍ഡ് ടു സേ യൂ. ഒരു സാമൂഹ്യബോധം എന്നൊന്ന് വേണം. അല്ലെങ്കില്‍ എന്നെ പോലെയുള്ളവര്‍ ഇതുപോലെ പ്രതികരിക്കും.
Summary: Director Major Ravi has strongly criticized the re-election of Jose K. Mani as a Rajya Sabha candidate.